
പൂനെ യെവ്ലവാഡിയിലെ കത്രജ് പ്രദേശത്ത് ഗ്ലാസ് ഉപകരണങ്ങളുടെ ലോഡ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാല് മരണം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കത്രജ് പ്രദേശത്തെ ഉത്പാദന യൂണിറ്റിൽ ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ അഞ്ച് തൊഴിലാളികൾ അപകടത്തിൽ പെട്ടുവെന്ന് അറിയിപ്പ് ലഭിച്ചുവെന്നും, അഗ്നിശമന സേനയുടെ ഒരു സംഘം അവിടെയെത്തി വേണ്ടവിധത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായെന്നും അഗ്നിശമന സേനാംഘം അറിയിച്ചു. പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.