"മോദിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത് വരെ മരണമില്ല"; ദേഹാസ്വാസ്ഥ്യത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ

രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനമാണ് ഖാർഗെയുടെ ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു
"മോദിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത് വരെ മരണമില്ല"; ദേഹാസ്വാസ്ഥ്യത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ
Published on

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മുവിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തോടനുബന്ധിച്ച് വലിയ ജനാവലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രസംഗത്തിനിടെ തളർച്ച അനുഭവപ്പെട്ടതോടെ, പ്രവർത്തകർ അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് എത്തിക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം, രക്തസമ്മർദത്തിലുണ്ടായ വ്യതിയാനമാണ് ഖാർഗെയുടെ ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം, മോദിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത് വരെ മരിക്കില്ലെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് ശേഷം കോൺഗ്രസ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. "എനിക്ക് 83 വയസായി, ഞാൻ ഇത്ര നേരത്തെ മരിക്കാൻ ഉദ്ദേശിക്കുന്നില്ല. മോദിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത് വരെ മരണമില്ല" ഖാർഗെ സദസിനോട് പറഞ്ഞു.

ഒക്ടോബർ ഒന്നിന് നടക്കുന്ന ജമ്മു കശ്മീർ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ അവസാന പ്രചരണ ദിനമാണ് ഇന്ന്.

ALSO READ: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹവാഗ്ദാനം നൽകി മറ്റൊരാൾ പീഡിപ്പിച്ചെന്ന് അവകാശപ്പെടാനാകില്ല: ബോംബെ ഹൈക്കോടതി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com