പപുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടന്‍ തീരത്ത് വന്‍ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തി

രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും, പിന്നീട് പിൻവലിച്ചു
പപുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടന്‍ തീരത്ത് വന്‍ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തി
Published on

പാപുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടൻ ദ്വീപ് തീരത്ത് വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി. പ്രധാന പട്ടണമായ കിംബെയ്ക്ക് സമീപമാണ് പ്രഭവകേന്ദ്രം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും, പിന്നീട് പിൻവലിച്ചു.

ഭൂകമ്പത്തിന് തൊട്ടു പിന്നാലെ പാപുവ ന്യൂ ഗിനിയ തീരപ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം പിന്നീട് പിൻവലിച്ചു. സോളമൻ ദ്വീപുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ 0.3 മീറ്റർ വരെ ചെറിയ തിരമാലകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും പിൻവലിച്ചു.

നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോ‍ർട്ട് ചെയ്തിട്ടില്ല. 500,000 ത്തിലധികം ആളുകളാണ് ന്യൂ ബ്രിട്ടൻ ദ്വീപിൽ താമസിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയയുടെ ഏറ്റവും അയൽരാജ്യമായ ഓസ്‌ട്രേലിയയ്ക്ക് സുനാമി ഭീഷണിയില്ലെന്ന് ഓസ്‌ട്രേലിയയുടെ ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ന്യൂസിലാൻഡിനും ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com