പുത്തൻകുരിശ് സ്വദേശികളായ സുഭാഷിൻ്റേയും സന്ധ്യയുടെയും മകളായ കല്യാണിയെയാണ് കാണാതായത്
എറണാകുളം തൃപ്പൂണിത്തുറയിൽ മൂന്ന് വയസുകാരിയെ കാണാതായി. പുത്തൻകുരിശ് സ്വദേശികളായ സുഭാഷിൻ്റേയും സന്ധ്യയുടെയും മകളായ കല്യാണിയെയാണ് കാണാതായത്. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെ കാണാതാവുന്നത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിട്ടുണ്ട്.
ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് ആദ്യം നൽകിയ മൊഴി. പിന്നീട് കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് മൊഴി മാറ്റുകയായിരുന്നു. മൂഴിക്കുളം പാലത്തിന് താഴേക്ക് കുട്ടിയെ ഇട്ടെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. വൈകീട്ട് ഏഴുമണിയോടെ യുവതി കുട്ടിയുമായി മൂഴിക്കുളം പാലത്തിനു സമീപം എത്തിയതായാണ് വിവരം.
പിന്നീട് ഇവർ ഓട്ടോയിൽ മടങ്ങിപ്പോയത് കുട്ടിയില്ലാതെയായിരുന്നു. ലഭ്യമായ വിവരങ്ങൾ കണക്കിലെടുത്ത് മൂഴിക്കുളം പാലത്തിനു താഴെയുള്ള പ്രദേശങ്ങളിലും, പുഴയിലുമടക്കം തെരച്ചിൽ നടത്തുകയാണ്. സ്കൂബാ ടീമിനെയടക്കം തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ പെയുന്നത് തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.
ALSO READ: ബത്തേരി ടൗണിലെ പുലി സാന്നിധ്യം; വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ അടുത്ത് നിന്ന് കുട്ടിയെ കാണാതായത്. പുത്തൻകുരിശിലുള്ള ഭർത്താവിൻ്റെ വീട്ടിൽ നിന്നും ആലുവയ്ക്ക് പോകുന്ന വഴിയാണ് കുട്ടിയെ കാണാതായത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. അവിടെ നിന്നാണ് ആലുവയിലേക്ക് പോയതെന്നും കുട്ടിയുടെ അമ്മ പറയുന്നുണ്ട്. അമ്മ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് ആദ്യം നൽകിയ മൊഴി. പിന്നീട് കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് മൊഴി മാറ്റുകയായിരുന്നു. മൂഴിക്കുളം പാലത്തിന് താഴേക്ക് കുട്ടിയെ ഇട്ടെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. അമ്മയുടെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിലും പെൺകുട്ടിയ്ക്കായി പട്രോളിങ് നടത്തുന്നുണ്ട്. കാണാതാകുന്ന സമയത്ത് പിങ്ക് ടോപ്പും നീല ജീന്‍സുമായിരുന്നു കുട്ടി ധരിച്ചിരുന്നത്. സുഭാഷിൻ്റേയും, സന്ധ്യയുടെയും രണ്ടാമത്തെ മകളാണ് കാണാതായ കല്യാണി.