പറവൂരിൽ മരക്കൊമ്പ് മുറിക്കുന്നതിനിടെ കയർ ദേഹത്ത് മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം

വൈകിട്ട് മൂന്നരയോടെ പറവൂർ താലുക്ക് ആശുപത്രിയിലായിരുന്നു അപകടം
പറവൂരിൽ മരക്കൊമ്പ് മുറിക്കുന്നതിനിടെ കയർ ദേഹത്ത് മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം
Published on

എറണാകുളം പറവൂരിൽ മരത്തിൻ്റെ കൊമ്പുകൾ മുറിക്കുന്നതിനിടെ അബദ്ധത്തിൽ കയർ ദേഹത്ത് മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം. തത്തപ്പിള്ളിയിൽ താമസിക്കുന്ന, വയനാട് വൈത്തിരി വട്ടപ്പാറ ഐഷ പ്ലാൻ്റേഷൻ സ്വദേശിയായ മോഹൻ കുമാറാണ് (മോനു -28) മരിച്ചത്. വൈകിട്ട് മൂന്നരയോടെ പറവൂർ താലൂക്ക് ആശുപത്രിയിലായിരുന്നു അപകടം.

ALSO READ: സുഭദ്രയുടേത് അതിക്രൂര കൊലപാതകം: വാരിയെല്ലുകൾ പൂർണമായും തകർന്നു, കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിൽ

താലൂക്ക് ആശുപത്രി പരിസരത്ത് നിൽക്കുന്ന മരത്തിൻ്റെ ശിഖരങ്ങൾ മുറിക്കുകയായിരുന്നു മോഹൻകുമാർ. മുറിച്ച ശിഖരം സുരക്ഷിതമായി താഴേക്ക് കെട്ടിയിറക്കാനായി മറ്റൊരു കൊമ്പിൽ കയർ കെട്ടിയിരുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി ദേഹത്ത് കെട്ടിയിരുന്ന കയറും ആ കൊമ്പിൽ തന്നെ കെട്ടി. മുറിച്ച കൊമ്പ് ഇറക്കുന്നതിനിടെ സുരക്ഷയ്ക്കായി കയർ കെട്ടിയിരുന്ന ശിഖരം കൂടി ഒടിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com