
കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവിൽ കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടം. പാമ്പാടി സ്വദേശി രാജുവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായി കാർ പാടശേഖരത്തിലേക്ക് മറിയുകയായിരുന്നു.