fbwpx
"സമാധാനത്തോടെ ചാരി നിൽക്കാനുള്ള തോളായതിനും മകൾക്ക് നല്ല അച്ഛനായതിനും നന്ദി "; വിവാഹിതയാകുന്നുവെന്ന് നടി ആര്യ ബാബു, വരൻ ബിഗ് ബോസ് താരം സിബിൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 16 May, 2025 10:33 AM

എല്ലാ പ്രശ്നങ്ങളിലും തനിക്ക് തനിക്ക് പിന്തുണയായതിനും സമാധാനത്തോടെ ചാരി നിൽക്കാനുള്ള തോളായതിനും മക്കൾക്ക് നല്ല അച്ഛനായതിനും നന്ദി "

MOVIE

നടിയും അവതാരകയുമായ ആര്യ വിവാഹിതയാകുന്നു. ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിനാണ് വരൻ. ഇരുവരും ചേർന്നാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വിവാഹിതയാകുമെന്ന് ആര്യ നേരത്തേ സൂചന നൽകിയിരന്നെങ്കിലും പങ്കാളി ആരെന്ന ചോദ്യങ്ങളിൽ  നിന്ന് ഏറെ നാളായി ഒഴിഞ്ഞുമാറുകയായിരുന്നു.  ഇപ്പോഴിതാ വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ച് കൊണ്ട് ആരാധകർ‌ക്ക് വൻ സർപ്രൈസ് നൽകിയിരിക്കുകയാണ് ഇരുവരും. 'ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക് എന്ന് തുടങ്ങുന്ന കുറിപ്പോടു കൂടിയാണ്  വിവാഹ നിശ്ചയം കഴിഞ്ഞ ഫോട്ടോ  ഇവർ പങ്കുവച്ചിരിക്കുന്നത്.


"ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്.. എൻ്റെ ഇതുവരെയുള്ള ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വേഗത്തിലുള്ള തീരുമാനം ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഒരു അസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. ഇത്രയും കാലം എല്ലാ സമയത്തും ഞങ്ങൾ ഒന്നിച്ച് ഉണ്ടായിരുന്നു. നല്ലകാലത്തും മോശം കാലത്തും. എന്നാൽ ജീവിതകാലം മുഴുവൻ നമ്മൾ ഒന്നിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാ പ്രശ്നങ്ങളിലും തനിക്ക് തനിക്ക് പിന്തുണയായതിനും സമാധാനത്തോടെ ചാരി നിൽക്കാനുള്ള തോളായതിനും മകൾക്ക് നല്ല അച്ഛനായതിനും നന്ദി "

എന്നായിരുന്നു ആര്യയുടെ കുറിപ്പ്.

'ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്‌ടപ്പെടുത്തുകയും തകർക്കുകയും ചെയ്‌തവ ആയിരുന്നു അവ. എന്നാൽ എല്ലാ കൊടുങ്കാറ്റിലും എനിക്കൊപ്പം കോൺസ്റ്റന്റായി നിന്ന ഒരു വ്യക്തി ഉണ്ടായിരുന്നു - ഒരു പരാതി പോലും കൂടാതെ, എന്നെ വിധിക്കാതെ, വ്യവസ്ഥകളില്ലാതെ എന്നോടൊപ്പം നിന്ന ഒരാൾ. അതാണ് അവൾ - എന്റെ ഉറ്റ സുഹൃത്ത്, ആര്യ. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അം​ഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി. അതിനാൽ, എന്റെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള തീരുമാനമെടുത്തു - അവളോടൊപ്പം എന്നേക്കും താമസിക്കുക, സ്നേഹിക്കുക, പരിപാലിക്കുക, ഒന്നിച്ച് വളരുക. എൻ്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എൻ്റെ ചിരിയും എൻ്റെ ആശ്വാസവുമായ എൻ്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ ചോക്കി. എൻ്റെ മകൻ റയാൻ. ഒപ്പം, എൻ്റെ മകൾ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ,' എന്നായിരുന്നു സിബിൻ്റെ കുറിപ്പ്.


ഇരുവരുടേയും തീരുമാനം അറിഞ്ഞ് ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തി. മോഡലും അഭിനേത്രിയുമായ ആര്യ ബഡായ് ബംഗ്ലാവ് എന്ന കോമഡി ഷോയിൽ പ്രധാന അവതാരകയായിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിൻ്റെ മത്സരാർഥിയായും ആര്യ എത്തിയിരുന്നു. പ്രമുഖ ഡിജെയും കൊറിയോഗ്രാഫറുമാണ് സിബിൻ. 

Also Read
user
Share This

Popular

KERALA
MALAYALAM MOVIE
"ഓർത്തഡോക്സ് സഭാ നേതാക്കൾ പള്ളിപിടിത്തക്കാർ"; ആരോപണവുമായി മാർ അപ്രേം മെത്രാപോലീത്ത