NEWSROOM
നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് പീഡനം; വടകര സ്വദേശിയായ അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റില്‍
വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
കോഴിക്കോട് വടകരയിൽ നടുവേദനയ്ക്ക് ചികിത്സ തേടി എത്തിയ യുവതിക്ക് പീഡനം. പ്രതിയായ അക്യൂപങ്ച്ചർ തെറാപ്പിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര പുതുപ്പണം സ്വദേശി അനിൽ കുമാറിനെയാണ് യുവതിയുടെ പരാതിയിൽ വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read: ലൈംഗിക പീഡനക്കേസ്; ബാലചന്ദ്ര മേനോന്‍റെ ഇടക്കാല മുന്‍കൂർ ജാമ്യം തുടരും
വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെന്‍റർ ഫോർ വെൽനസ് സെൻ്ററിൽ വെച്ചായിരുന്നു പീഡനം. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.