
ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിന് കത്തയച്ച് എം.ആര് അജിത് കുമാര്‍. തനിക്കെതിരെ അന്വേഷണ നടത്തുന്ന സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എം.ആര്. അജിത് കുമാര്‍ ഡിജിപിക്ക് കത്തയച്ചത്.
രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ തന്നെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഐജി സ്പര്‍ജന്‍ കുമാറും ഡിജി ഡിഐജി തോംസണ്‍ ജോസുമാണ് എഡിജിപിക്കെതിരായ അന്വേഷണ സംഘത്തിലുള്ളത്.
റിപ്പോര്‍ട്ടിംഗ് ഉദ്യോഗസ്ഥരെ തീരുമാനിക്കുന്നത് സര്‍ക്കാറോ ഡിജിപിയോ ആണ്. ഇതിനെ മറികടന്നാണ് അജിത് കുമാറിന്റെ നിര്‍ദേശം. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള മേലുദ്യോഗസ്ഥന് ചട്ടപ്രകാരം നിര്‍ദ്ദേശം നല്കാന് കഴിയില്ല.
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ആണ് എഡിജിപി എം.ആര്. അജിത് കുമാറിനെതിരെയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെയും ഗുരതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്. സുജിത് ദാസിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.