പന്തളം, ഏറ്റുമാനൂർ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ഇടത്താവളം സജ്ജമായിട്ടുണ്ട്. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യവുമുണ്ട്.
ശബരിമലയിൽ ദർശനത്തിനെത്തുന്നവർ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം ബോർഡ്. വെർച്വൽ തത്സമയ ഓൺലൈൻ ബുക്കിംഗ് ഉൾപ്പെടെ 80,000 പേർക്ക് പ്രതിദിന ദർശന സൗകര്യം ഒരുക്കുമെന്നും പമ്പ,എരുമേലി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ബുക്കിംഗ് സൗകര്യം ഉറപ്പാക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമല ദർശനത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. പതിമൂവായിരത്തി അഞ്ഞൂറ് പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാകും. അരവണ വിതരണത്തിൽ തടസ്സം ഉണ്ടാകില്ലെന്നും പിഎസ് പ്രശാന്ത്.ശബരിമലയിൽ 80000 പേർക്കാണ് പ്രതിദിന ദർശന സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
വെർച്വൽ ക്യു വഴി അല്ലാതെ വരുന്നവരും നിരാശരാകില്ല. പാർക്കിംഗ് സൗകര്യം വിപുലീകരിച്ചു. വിരിവയ്ക്കാൻ ജർമൻ പന്തൽ കരാർ കഴിഞ്ഞു വെന്നും പ്രശാന്ത് പറഞ്ഞു. ഇതുവരെ 26 ലക്ഷം അരവണ ടിൻ തയ്യാറാക്കിയിട്ടുണ്ട്. വൃശ്ചികം ആകുമ്പോൾ 40 ലക്ഷം സ്റ്റോക്ക് ഉണ്ടാകുമെന്നും പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ 100 രൂപ ഡെപ്പോസിറ്റ് വാങ്ങി സ്റ്റീൽ കുപ്പികൾ നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
പന്തളം, ഏറ്റുമാനൂർ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ഇടത്താവളം സജ്ജമായിട്ടുണ്ട്. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യവുമുണ്ട്. പതിനെട്ടാം പടിയിലെ ഹൈഡ്രോളിക് തൂൺ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുമെന്നും സന്നിധാനത്ത് എത്ര പേർ വന്നാലും അന്നദാനം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.