"സഖാവ് കുഞ്ഞാലിയെ കൊന്ന കേസിലെ പ്രതി ആര്യാടനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്; പാർട്ടി തീരുമാനം രാഷ്ട്രീയ സാഹചര്യം നോക്കി"

നിരവധിപേർ സ്ഥാനാർഥിയായി പരിഗണനയിൽ ഉണ്ടെന്നും അതിനെ വിവിധ തട്ടുകളിൽ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സിപിഎം നേതാവ് വ്യക്തമാക്കി
"സഖാവ് കുഞ്ഞാലിയെ കൊന്ന കേസിലെ പ്രതി  ആര്യാടനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്; പാർട്ടി തീരുമാനം രാഷ്ട്രീയ സാഹചര്യം നോക്കി"
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി  അംഗം എ.കെ. ബാലൻ. സരിൻ സ്ഥാനാർഥിയാവുമെന്ന വിഷയം തള്ളാതെയായിരുന്നു ബാലൻ്റെ പ്രസ്താവനയെങ്കിലും നിരവധിപേർ പരിഗണനയിലുണ്ടെന്ന് നേതാവ് വ്യക്തമാക്കി. പാർട്ടിയിൽ സ്ഥാനാർഥിയെ തീരുമാനിക്കുന്നത് രാഷ്ട്രീയ സാഹചര്യം നോക്കിയാണെന്നും എ.കെ ബാലൻ പറഞ്ഞു. പാലക്കാട് നിന്നും മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ബാലൻ്റെ പ്രതികരണം.

സ്ഥാനാർഥിയെ തീരുമാനിക്കുന്നത് രാഷ്ട്രീയ സാഹചര്യം നോക്കിയാണെന്നായിരുന്നു ബാലൻ്റെ പ്രതികരണം. സഖാവ് കുഞ്ഞാലിയെ കൊന്ന കേസിലെ പ്രതി ആര്യാടനെ, ആ ചോരയുടെ ചൂടാറും മുൻപ് സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. ആന്റണിയെയും ഡിഐസിയെയും ഒപ്പം കൂട്ടിയിട്ടുണ്ടെന്നും എ.കെ. ബാലൻ പറഞ്ഞു.

പാലക്കാട് സ്ഥാനാർഥിയെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ  ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും. നിരവധിപേർ സ്ഥാനാർഥിയായി പരിഗണനയിൽ ഉണ്ടെന്നും അതിനെ വിവിധ തട്ടുകളിൽ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സിപിഎം നേതാവ് വ്യക്തമാക്കി.

സരിൻ്റെ ആരോപണങ്ങളെ ശരിവെച്ചുകൊണ്ട് വടകരയിൽ യുഡിഎഫ് ബിജെപിയുമായി ഡീൽ നടത്തിയെന്ന് ബാലൻ പറഞ്ഞു. ഇരുപാർട്ടികളും തമ്മിലുള്ള ഡീൽ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകും. സരിൻ ഉയർത്തി കൊണ്ടുവന്നത് വലിയ രാഷ്ട്രീയമാണ്. ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ് സരിൻ നടത്തിയതെന്നും പത്രസമ്മേളനത്തിൽ ഉന്നയിച്ചത് അതീവ ഗുരുതര പ്രശ്നങ്ങളാണെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com