റഷ്യ ആണവ രഹസ്യങ്ങൾ ഇറാന് ചോർത്തിയെന്ന ആശങ്ക പങ്കുവെച്ച് യുഎസും ബ്രിട്ടനും

വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സിയിൽ വെച്ച് നടന്ന സമ്മിറ്റിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും നിർണായക വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തത്.
റഷ്യ ആണവ രഹസ്യങ്ങൾ ഇറാന് ചോർത്തിയെന്ന ആശങ്ക പങ്കുവെച്ച് യുഎസും ബ്രിട്ടനും
Published on


യുക്രെയ്നെ ആക്രമിക്കാനായി ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളും ബോംബുകളും ലഭിക്കുന്നതിനായി റഷ്യ ആണവ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന ആശങ്ക പങ്കുവെച്ച് യുഎസും ബ്രിട്ടനും. വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സിയിൽ വെച്ച് നടന്ന സമ്മിറ്റിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും നിർണായക വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തത്.

അണു ബോംബ് നിർമിക്കുകയെന്ന ദീർഘകാല ആഗ്രഹം നിറവേറ്റാനായി ഇറാൻ അവരുടെ യുറേനിയം സമ്പുഷ്ടമാക്കുന്ന ഘട്ടത്തിലാണ് ഇരു രാജ്യങ്ങളും സൈനിക സഹകരണം കർശനമാക്കുന്നതെന്ന് ഇവർ നിരീക്ഷിച്ചു. ടെഹ്‌റാനും മോസ്‌കോയും തമ്മിലുള്ള സഖ്യം ശക്തമാകുന്നതും, ആണവ സാങ്കേതിക വിദ്യക്കായുള്ള ഇറാൻ്റെ വ്യാപാര താൽപ്പര്യവും ബ്രിട്ടനേയും അമേരിക്കയേയും ആശങ്കപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും സമാനമായ ഒരു സന്ദർശനം ലണ്ടനിലേക്ക് നടത്തിയിരുന്നു. റഷ്യക്ക് വേണ്ടി ഇറാൻ മിസൈലുകൾ കയറ്റുമതി ചെയ്യുന്നതിനെ കുറിച്ചായിരുന്നു പ്രധാനമായും ചർച്ച നടന്നത്. പകരമായി ഇറാന് ആവശ്യമുള്ള ആണവ സാങ്കേതിക വിദ്യയും ബഹിരാകാശ സാങ്കേതിക വിവരങ്ങളും റഷ്യ കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് യുഎസും ബ്രിട്ടനും ആരോപിക്കുന്നത്. റഷ്യയുടെയും ഇറാൻ്റെയും പ്രവർത്തനങ്ങൾ ലോകത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുമെന്നാണ് അമേരിക്കയും ബ്രിട്ടനും ആരോപിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com