fbwpx
കോഴിക്കോട് ബാലുശ്ശേരിയിലും പകുതി വില തട്ടിപ്പ്, ഗൃഹോപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നജീബ് കാന്തപുരത്തിന്റെ പിഎക്കെതിരെയും ആരോപണം
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Feb, 2025 06:47 AM

കാന്തപുരത്തെ പ്രധാന ജീവകാരുണ്യ സംഘടനയായ യങ് മെന്‍സ് കാന്തപുരത്തിന് കീഴില്‍ സ്‌കൂട്ടറിനും മറ്റും ബുക്ക് ചെയ്തവര്‍ക്ക് ലഭിക്കാനുള്ളത് ഒരു കോടി രൂപയുടെ സാധനസാമഗ്രികളാണ്.

KERALA


കോഴിക്കോട് ബാലുശ്ശേരിയില്‍ പകുതി വിലക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. 359 പേരാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിനിരയായവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട്.

സമീപപ്രദേശങ്ങളായ കാന്തപുരം, പൂനൂര്‍ എകരൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പെട്ടവരും തട്ടിപ്പിനിരയായി. കാന്തപുരത്തെ പ്രധാന ജീവകാരുണ്യ സംഘടനയായ യങ് മെന്‍സ് കാന്തപുരത്തിന് കീഴില്‍ സ്‌കൂട്ടറിനും മറ്റും ബുക്ക് ചെയ്തവര്‍ക്ക് ലഭിക്കാനുള്ളത് ഒരു കോടി രൂപയുടെ സാധനസാമഗ്രികളാണെന്നാണ് പരാതി. നജീബ് കാന്തപുരത്തിന്റെ പിഎയായ ഫസല്‍ വാരിസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണ് യങ് മെന്‍സ് കാന്തപുരം.

അതേസമയം, നജീബ് കാന്തപുരത്തിനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിരുന്നു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചനാക്കുറ്റമടക്കമാണ് നജീബ് കാന്തപുരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.


ALSO READ: ഇടുക്കിയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; സിനിമാ ചിത്രീകരണത്തിനെത്തിയ ടെമ്പോ ട്രാവലര്‍ തകര്‍ത്ത് ഒറ്റക്കൊമ്പന്‍


വിദ്യാര്‍ഥിയായ അനുപമ പഠാനവശ്യവുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് പണം നല്‍കിയിരുന്നു. 21,000 രൂപയോളം നല്‍കിയിട്ട് അഞ്ച് മാസത്തോളം കഴിഞ്ഞിട്ടും ലാപ്‌ടോപ് കിട്ടിയില്ല. അതിനിടെയാണ് സിഎസ്ആര്‍ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് കഥകള്‍ പുറത്തുവന്നത്.

പണം നല്‍കിയതിന്റെ രസീതും ഓഫീസ് നല്‍കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ക്കെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഒരു എംഎല്‍എയ്‌ക്കെതിരെ പരാതി ഉയരുന്നത് ആദ്യമായാണ്.

അതേസമയം, പകുതി വില തട്ടിപ്പില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിപിഎം വനിതാ നേതാക്കളെ പ്രതി ചേര്‍ത്തത്. മുന്‍സിപ്പല്‍ കൗണ്‍സിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും മൂന്നു കേസുകളിലാണ് പ്രതി ചേര്‍ത്തത്. പ്രതികളുടെ മേല്‍വിലാസം ഒഴിവാക്കിയാണ് എഫ്‌ഐആര്‍ തയ്യാറാക്കായിരുന്നത്.

പകുതി വില തട്ടിപ്പ് തന്റെ പ്ലാന്‍ ബി ആയിരുന്നെന്നും കേന്ദ്ര പദ്ധതികളായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നും അനന്തു കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.



KERALA
ശമ്പള വർധനയ്ക്ക് പിന്നാലെ പെൻഷനും! പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പെൻഷൻ കൂട്ടി നൽകാൻ ഉത്തരവ്
Also Read
user
Share This

Popular

KERALA
NATIONAL
ശമ്പള വർധനയ്ക്ക് പിന്നാലെ പെൻഷനും! പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പെൻഷൻ കൂട്ടി നൽകാൻ ഉത്തരവ്