2019ലാണ് അമിത് ഷാ ആദ്യമായി സമിതിയുടെ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെടുന്നത്
പാർലമെൻ്ററി ഔദ്യോഗിക ഭാഷാ സമിതി ചെയർ പേഴ്‌സണായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചത്. ന്യൂഡൽഹിയിൽ ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം. പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം ഇന്നാണ് പാർലമെൻ്ററി ഔദ്യോഗിക ഭാഷാ സമിതി പുനഃസംഘടിപ്പിക്കുന്നതിനുള്ള യോഗം ചേർന്നത്. 2019ലാണ് അമിത് ഷാ ആദ്യമായി സമിതിയുടെ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെടുന്നത്.
തന്നെ വീണ്ടും ചെയർപേഴ്‌സണായി തെരഞ്ഞെടുത്തതിൽ പാർലമെൻ്ററി ഔദ്യോഗിക ഭാഷ സമിതിയിലെ എല്ലാ അംഗങ്ങൾക്കും ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു. കഴിഞ്ഞ 75 വർഷമായി ഔദ്യോഗിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ 10 വർഷമായി അതിൻ്റെ രീതികളിൽ നേരിയ മാറ്റം വന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ALSO READ: അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ഹിന്ദിയെ എല്ലാ പ്രാദേശിക ഭാഷകളുടേയും സുഹൃത്താക്കാൻ തുടർച്ചയായ തുടർച്ചയായി ശ്രമിച്ചിരുന്നു. എന്നാൽ ആരോടും മത്സരിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഏതെങ്കിലും പ്രാദേശിക ഭാഷ സംസാരിക്കുന്ന ആളുകൾക്ക് അപകർഷതാബോധം ഉണ്ടാകാതിരിക്കാനും നാം ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോൾ രാജ്യം ഭരിക്കേണ്ടത് രാജ്യത്തിൻ്റെ ഭാഷയിൽ ആകണമെന്നുള്ളത് വളരെ പ്രധാനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അടിവരയിട്ടു. ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഞങ്ങൾ ഒരു ശബ്ദകോശ് സൃഷ്ടിച്ചു. പ്രാദേശിക ഭാഷകളിൽ നിന്ന് ഹിന്ദിയിലേക്ക് ആയിരക്കണക്കിന് വാക്കുകൾ ആണ് ഇതിലേക്ക് ചേർത്തു എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കാൻസർ മരുന്നുകളുടെ വിലകുറയും; ജിഎസ്ടി 12-ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ച് കേന്ദ്രം
1000 വർഷം പഴക്കമുള്ള ഹിന്ദി ഭാഷയ്ക്ക് പുതുജീവൻ നൽകണം, അത് അംഗീകരിക്കണം, സ്വാതന്ത്ര്യ സമര സേനാനികൾ അവശേഷിപ്പിച്ച ദൗത്യം പൂർത്തിയാക്കാൻ ശ്രമിക്കണം എന്നും അമിത് ഷാ പറഞ്ഞു. അത്രയും പഴക്കമുള്ള ഭാഷയ്ക്ക് പുതുജീവൻ നൽകി അതിൻ്റെ സ്വീകാര്യത വർധിപ്പിച്ച് സ്വാതന്ത്ര്യസമരത്തിൻ്റെ ദർശകരുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.