രാഹുൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കൊപ്പം: വിമർശിച്ച് അമിത് ഷാ

ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുലിനും കോൺഗ്രസിനും ശീലമായി മാറിയെന്നും അമിത് ഷാ വിമർശിച്ചു
രാഹുൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കൊപ്പം: വിമർശിച്ച് അമിത് ഷാ
Published on

രാഹുൽഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊപ്പമാണ് രാഹുൽഗാന്ധി. ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുലിനും കോൺഗ്രസിനും ശീലമായി മാറിയെന്നും അമിത് ഷാ വിമർശിച്ചു.

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി മോദി സർക്കാരിനും  ആർഎസ്എസിനുമെതിരെ നിരവധി പരാമർശങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ വിമർശനം. ഇന്ത്യയെ വിഭജിക്കാൻ ഗൂഢാലോചന നടത്തുന്ന ശക്തികൾക്കൊപ്പമാണ് രാഹുൽ ഗാന്ധി നിൽക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു.

"ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ശീലമായി മാറി. രാജ്യത്ത് സംവരണം നിർത്തലാക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിലൂടെ കോൺഗ്രസിൻ്റെ സംവരണ വിരുദ്ധ മുഖം ഒരിക്കൽ കൂടി രാഹുൽ അവതരിപ്പിക്കുകയാണ് ചെയ്തത്. ബിജെപി ഉള്ളിടത്തോളം കാലം സംവരണം നിർത്തലാക്കാനോ രാജ്യസുരക്ഷയെ തകർക്കാനോ ആർക്കും കഴിയില്ലെന്ന് രാഹുൽ ഗാന്ധിയോട് പറയാൻ ആഗ്രഹിക്കുന്നു" - അമിത് ഷാ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായെന്നും, സ്ത്രീകൾ വീട്ടിലിരിക്കാനുള്ളവരാണെന്നാണ് ആർഎസ്എസ് കരുതുന്നതെന്നടക്കം നിരവധി വിവാദ പ്രസ്താവനകളാണ് രാഹുൽ ഗാന്ധി നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com