യുഎഇയില്‍ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്; നിരോധനമോ ​​പിഴയോ എക്സിറ്റ് ഫീസോ ഈടാക്കില്ല

2007നു ശേഷമുള്ള നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണിത്. ആറു വർഷം മുന്‍പാണ് അവസാനം ഇങ്ങനെയൊരു അവസരം ഒരുക്കിയത്
യുഎഇയില്‍ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്; നിരോധനമോ ​​പിഴയോ എക്സിറ്റ് ഫീസോ ഈടാക്കില്ല
Published on

ഞായറാഴ്ച ആരംഭിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് കാലയളവ് പ്രയോജനപ്പെടുത്തുന്ന അനധികൃത വിസയില്‍ താമസിക്കുന്നവർക്കെതിരെ നിരോധനമോ ​​പിഴയോ ഈടാക്കില്ലെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി). ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. സെപ്റ്റംബർ 1 മുതലാണ് പൊതുമാപ്പ് കാലാവധി ആരംഭിക്കുന്നത്.

ടൂറിസ്റ്റ്, റെസിഡന്‍സി അടക്കമുള്ള വിസകള്‍ പൊതുമാപ്പ് പരിധിയില്‍ ഉള്‍പ്പെടുന്നുവെന്നും ഐസിപി വ്യക്തമാക്കി. ശരിയായ ജനന രേഖകളില്ലാത്തവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ സാധിക്കും. മതിയായ രേഖകളില്ലാത്തതിനാല്‍ രാജ്യം വിട്ടു പോകാന്‍ തീരുമാനിക്കുന്നവർക്ക് ശരിയായ വിസ ഉപയോഗിച്ച് വീണ്ടും യുഎഇയില്‍ പ്രവേശിക്കാന്‍ വിലക്കുകളുണ്ടാവില്ല.


2007നു ശേഷമുള്ള നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണിത്. ആറു വർഷം മുന്‍പാണ് അവസാനം ഇങ്ങനെയൊരു അവസരം ഒരുക്കിയത്. 2018 ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബർ 31 വരെ 90 ദിവസ കാലാവധിയാണ് ആദ്യം പദ്ധതിക്കായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ യുഎഇയില്‍ അനധികൃതമായി താമസിക്കുന്നവർക്ക് മതിയായ രേഖകള്‍ സമ്പാദിക്കാനും പിഴ ഈടാക്കാതെ രാജ്യം വിട്ടു പോകാനും സൗകര്യം ഒരുക്കാനായി രണ്ട് മാസം കൂടി പദ്ധതി കാലയളവ് നീട്ടുകയായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com