അമ്പലപ്പുഴ ഡിവൈഎസ്‌പി രാജേഷിൻ്റെ ഔദ്യോഗിക വാഹനം ആണ് ഇടിച്ചത്
അമ്പലപ്പുഴ ഡിവൈഎസ്‌പി രാജേഷിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. 64കാരനായ സിദ്ധാർഥൻ ആണ് മരിച്ചത്. ആലപ്പുഴ കളർകോട് വെച്ചാണ് അപകടം ഉണ്ടായത്.
ഇയാൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. അപകടം ഉണ്ടായതിന് പിന്നാലെ സിദ്ധാർഥനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.