പിന്മാറാതെ ആശമാർ; നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക്

കഴിഞ്ഞ ദിവസം മുടി മുറിച്ചു, തല മുണ്ഡനം ചെയ്തും ആശമാർ പ്രതിഷേധമറിയിച്ചിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുടി മുറിക്കൽ പ്രതിഷേധത്തിലേക്ക് കടന്നത്.
പിന്മാറാതെ ആശമാർ; നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക്
Published on

സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ പ്രവർത്തകരുടെ നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക്. എസ്.എസ് അനിതകുമാരി, ബീന പീറ്റർ, എസ്.ബി രാജി എന്നിവരാണ് സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. അനിശ്ചിതകാല രാപ്പകൽ സമരം 51ആം ദിവസത്തിലേക്കും കടന്നു. മുടി മുറിക്കൽ സമരം അടക്കം സംഘടിപ്പിച്ചിട്ടും അനുഭാവ നീക്കം ഇല്ലാതെ സർക്കാർ മുന്നോട്ടു പോകുന്നതിൽ നിരാശയിലാണ് ആശാ പ്രവർത്തകർ. സർക്കാർ അറിയിച്ചാൽ ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് സമരസമിതി നേതാക്കൾ അറിയിച്ചിട്ടുണ്ട്.

ഓണറേറിയം വർധനവുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ രാപ്പകൽ സമരം ആരംഭിച്ചത്.ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ആശാ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ച് നിരാഹാര സമരം ആരംഭിച്ചത്.കഴിഞ്ഞ ദിവസം മുടി മുറിച്ചു, തല മുണ്ഡനം ചെയ്തും ആശമാർ പ്രതിഷേധമറിയിച്ചിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുടി മുറിക്കൽ പ്രതിഷേധത്തിലേക്ക് കടന്നത്.

രണ്ട് പേരുടെ തല മുണ്ഡനം ചെയ്തുള്ള സമരത്തിലേക്ക് കടന്നപ്പോൾ സമരക്കാർ വൈകാരികമായി മുദ്രാവാക്യം വിളിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മുദ്രാവാക്യങ്ങൾ.മുഖ്യമന്ത്രിയും ധനമന്ത്രിയും ആരോഗ്യമന്ത്രിയും ഇത് കണ്ടില്ലെങ്കിൽ ചങ്ക് മുറിക്കുമെന്ന് ആശമാർ പറഞ്ഞു.ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ എന്ന മുദ്രാവാക്യം കാണുന്ന പ്ലക്കാർഡുകൾ അവർ ഉയർത്തി.അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.


അതിനിടെ സമരപ്പന്തലിലേക്ക് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ എത്തി. മുടി മുറിച്ചുള്ളത് ധീരമായ സമരമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.ആശമാരുടെ കണ്ണീരിൽ വെണ്ണീറാകാൻ പോകുന്ന സർക്കാരാണിതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ പ്രതികരിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com