ട്രെയിനിലെ ബെഡ് റോള്‍ സ്റ്റാഫായ അക്ഷജ്യോതി ഗോഗോയ് ആണ് പിടിയിലായത്
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അസം സ്വദേശി അറസ്റ്റില്‍. ട്രെയിനിലെ ബെഡ് റോള്‍ സ്റ്റാഫായ അക്ഷജ്യോതി ഗോഗോയ് ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച കന്യാകുമാരി- ദിബ്രുഗർ വിവേക് എക്‌സ്‌പ്രസിലായിരുന്നു സംഭവം.
ട്രെയിൻ ചെങ്ങന്നൂരില്‍ എത്തിയപ്പോഴാണ് പ്രതിയായ അസം സ്വദേശി, യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. യുവതി പരാതിയെ തുടർന്ന് കോട്ടയം റെയിൽവേ പൊലീസ് അക്ഷജ്യോതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
ALSO READ: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണ ശ്രമം; സ്ഥിരീകരിച്ച് പൊലീസ്
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ റെയിൽവേയുടെ വകുപ്പുതല നടപടിയും ഉണ്ടാകും. ട്രെയിനുകൾക്കുള്ളിൽ പരിശോധന കർശനമാക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.