അസർബൈജാൻ വിമാനം റഷ്യ അബദ്ധത്തിൽ വെടിവെച്ചിട്ടതോ? റഷ്യൻ പങ്ക് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ക്രിസ്മസ് ദിനത്തിൽ ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം തകർന്നുവീണത്
അസർബൈജാൻ വിമാനം റഷ്യ അബദ്ധത്തിൽ വെടിവെച്ചിട്ടതോ? റഷ്യൻ പങ്ക് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
Published on

കസാഖിസ്ഥാനിൽ വിമാനം തകർന്നു വീണ് 38 പേർ മരിച്ച സംഭവത്തിൽ ദുരൂഹത ഉയരുന്നു. അസർബൈജാൻ എയർലൈൻസ് വിമാനം റഷ്യ വെടിവെച്ചിട്ടതാകാമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യൻ ഉപരിതല മിസൈലോ വിമാനവിരുദ്ധ പ്രതിരോധ സംവിധാനമോ അബദ്ധവശാൽ വിമാനത്തിൽ ഇടിച്ചതാകാമെന്ന് സൈനിക വിദഗ്‌ധരെ ഉദ്ധരിച്ച് ഒന്നിലധികം അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്മസ് ദിനത്തിൽ ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം തകർന്നുവീണത്.


സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ വാൾസ്ട്രീറ്റ് ജേർണൽ, യൂറോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും, വാർത്താ ഏജൻസിയായ എഎഫ്‌പിയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ടുകൾ റഷ്യൻ പങ്കാണ് സൂചിപ്പിക്കുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഈ റിപ്പോർട്ടുകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

തകർന്ന വിമാനത്തിൽ നിന്ന് വെടിയുണ്ടകളുടേതിന് സമാനമായ പാടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ, പക്ഷി ഇടിച്ചതിനെ തുടർന്ന് പൈലറ്റ് അക്‌തുവിൽ അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റഷ്യൻ വ്യോമയാന നിരീക്ഷണ വിഭാഗത്തിൻ്റെ വിശദീകരണം. കസാഖി

കസാഖിസ്ഥാനിലെ അക്‌തൗ നഗരത്തിന് സമീപമാണ് എയർലൈൻസ് അപകടത്തില്‍പ്പെട്ടത്. നിലത്തുവീണ വിമാനം പൊട്ടിത്തെറിച്ചു.  62 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടെ 67 പേർ വിമാനത്തിലുണ്ടായിരുന്നു. രക്ഷപ്പെട്ട 29 പേരിൽ 11ഉം പതിനാറും വയസുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണിത്.

അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന വിമാനം മൂടൽമഞ്ഞിനെ തുടർന്ന് വഴിതിരിച്ചുവിട്ടിരുന്നു. എമർജൻസി ലാൻഡിങ്ങിന് അഭ്യാർഥിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിന് തൊട്ട് മുൻപ് വിമാനത്താവളത്തിന് മുകളിൽ മൂന്ന് തവണ വട്ടമിട്ടതായും റിപ്പോർട്ടുകളുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com