
ബിഹാർ ബെഗുസാരായിലെ സദർ ഹോസ്പിറ്റലിൽ നിന്നും നവജാത ശിശുവിനെ കാണാതായതായി പരാതി. ലോഹ്യ നഗർ സ്വദേശിനിയായ നന്ദിനി ദേവിയുടെ കുഞ്ഞിനെ സ്‌പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ നിന്നുമാണ് കാണാതായത്. ഒരു സ്ത്രീ ആശുപത്രിക്കകത്ത് നിന്നും കുഞ്ഞുമായി പുറത്തേക്ക് പോകുന്നതിന്‍റെ ദൃശൃങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
എസ്എൻസിയുവിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നതും കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് പുറത്തേക്ക് പോകുന്നതുമാണ് ദൃശൃങ്ങളിൽ. രാത്രി ഏഴുമണിയായിട്ടും കുഞ്ഞിന് ഭക്ഷണം നൽകാൻ പോലും നഴ്സുമാർ വിട്ടുനൽകുന്നില്ലെന്ന് യുവതി ഭർത്താവിനെ അറിയിച്ചിരുന്നു. തുടർന്നാണ് കുട്ടിയെ അന്വേഷിച്ച് വീട്ടുകാർ എസ്എൻസിയുവിലേക്ക് എത്തിയത്.
ദിവസേന ഒരുപാട് പേർ വന്നുപേകുന്നിടമാണ് ആശുപത്രിയിലെ എസ്എൻസിയു വിഭാഗം. ഇതിൽ നിന്നും കുട്ടിയുടെ അമ്മയെ തിരിച്ചറിയുക എന്നത് പ്രയാസകരമണ്. ആശുപത്രിയിലെ സിവിൽ സർജൻ ഡോ. പ്രമോദ് കുമാർ സിംഗ് പറഞ്ഞു. എങ്ങനെയാണ് കുഞ്ഞിനെ കാണാതായെന്നതിൽ വ്യക്തത നൽകാൻ ആശുപത്രി ജീവനക്കാർക്കും സാധിച്ചിട്ടില്ല. ആശുപത്രി ജീവനക്കാരുടെ സുരക്ഷ വീഴ്ചയിൽ നഷ്ടമായത് തങ്ങളുടെ കുഞ്ഞാണെന്നും, കുട്ടിയെ ഉടൻ തിരിച്ചുകിട്ടണമെന്നും കുടുംബം ആവശ്യപ്പെട്ടു.