ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ സ്വകാര്യത ലംഘിക്കപ്പെട്ടു; മൊഴികൾ പുറത്തുവിട്ട ചാനലിനെതിരെ ഡബ്ല്യൂസിസിയുടെ തുറന്ന കത്ത്

റിപ്പോർട്ടിന്‍റെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്നും നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണെന്നും കത്തിൽ പരാമർശിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ സ്വകാര്യത ലംഘിക്കപ്പെട്ടു; മൊഴികൾ പുറത്തുവിട്ട ചാനലിനെതിരെ ഡബ്ല്യൂസിസിയുടെ തുറന്ന കത്ത്
Published on

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ട ചാനലിന് എതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ഡബ്ല്യൂസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി ചാനൽ വഴി പ്രസിദ്ധപ്പെടുത്തിയതിനെതിരെയാണ് കത്ത്. റിപ്പോർട്ടിന്‍റെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്നും നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണെന്നും കത്തിൽ പരാമർശിക്കുന്നു. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ഉണ്ടാക്കുന്ന ഈ പ്രവൃത്തി സ്ത്രീജിവിതങ്ങളെ ദുരിതത്തിലും മാനസിക സമ്മർദത്തിലും ആക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നും സംഘടന കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.


Also Read: രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും


ഡബ്യൂസിസിയുടെ കത്തിന്‍റെ പൂർണരൂപം


ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്

താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവെക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് . എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മിറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു . പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

വിശ്വസ്തതയോടെ

ഡബ്ല്യു.സി.സി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com