നിർണായകമായ രണ്ടാം പാദ സെമി പോരാട്ടം മെയ് ഏഴിന് രാത്രി 12.30ന് നടക്കും.
യുവേഫ ചാംപ്യൻസ് ലീഗിലെ ബാഴ്സലോണ-ഇൻ്റർ മിലാൻ ആദ്യപാദ സെമി ഫൈനലിൽ ത്രില്ലർ സമനില. ബാഴ്സയുടെ ഹോം ഗ്രൌണ്ടിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇരു ടീമുകളും 3-3 എന്ന നിലയിൽ പിരിയുകയായിരുന്നു. നിർണായകമായ രണ്ടാം പാദ സെമി പോരാട്ടം മെയ് ഏഴിന് രാത്രി 12.30ന് നടക്കും.
65ാം മിനിറ്റിൽ യാൻ സോമ്മറിൻ്റെ വകയായി ലഭിച്ച സെൽഫ് ഗോളാണ് ഇറ്റാലിയൻ ടീമിന് ജയവും നിർണായകമായ മൂന്ന് പോയിൻ്റും നിഷേധിച്ചത്. റഫീഞ്ഞ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ചാട്ടുളി പോലുള്ള ബുള്ളറ്റ് ഷോട്ട് ഇൻ്റർ മിലാൻ ഡിഫൻഡറുടെ തലയിലുരുമ്മി ഗോളിയേയും കീഴ്‌പ്പെടുത്തി വലയിൽ കയറുകയായിരുന്നു. സ്കോർ 3-3ന് ഒപ്പമെത്തിക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞു.
ഇൻ്ററിനായി ഡെൻസെൽ ഡംഫ്രീസ് (21, 63) ഇരട്ട ഗോളുകൾ നേടിയപ്പോൾ മാർക്കസ് തുറാമിൻ്റെ (1) വകയായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ. അതേസമയം, 24ാം മിനിറ്റിൽ മെസ്സിയുടേതിന് തുല്യമായ മാസ്മരിക ഗോളുമായി ലാമിനെ യെമാൽ കളം നിറഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്സലോണയും പുറത്തെടുത്തത്. ഫെറാൻ ടോറസാണ് ബാഴ്സയുടെ രണ്ടാം ഗോൾ നേടിയത്.
ALSO READ: പ്രൊഫ. സണ്ണി തോമസ്: ഇന്ത്യയെ ഒളിംപിക് മെഡൽ സ്വപ്നം കാണാൻ പഠിപ്പിച്ച 'ദ്രോണാചാര്യർ'