ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ പിന്മാറിയോ? ഔദ്യോഗികമായി വിശദീകരണം നൽകി ബിസിസിഐ

നിലവിലെ ഏഷ്യ കപ്പ് ജേതാക്കളാണ് ഇന്ത്യ. ശ്രീലങ്കയിൽ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായിരുന്നു.
ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ പിന്മാറിയോ? ഔദ്യോഗികമായി വിശദീകരണം നൽകി ബിസിസിഐ
Published on


2025 ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുന്നുവെന്ന വാർത്തകൾ തള്ളി ബിസിസിഐ. ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് പിന്നാലെ ജൂണിൽ നടക്കുന്ന വനിതകളുടെ എമർജിങ് ഏഷ്യാ കപ്പിൽ നിന്നും, സെപ്തംബറിൽ നടക്കുന്ന പുരുഷന്മാരുടെ ഏഷ്യാ കപ്പിൽ നിന്നും ഇന്ത്യ പിന്മാറുമെന്നാണ് ദേശീയ മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്മാറ്റം സംബന്ധിച്ച് ബിസിസിഐ യാതൊരു ചർച്ചകളും എഷ്യൻ ക്രിക്കറ്റ് കൌൺസിലുമായി നടത്തിയിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.



പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും ഇതെല്ലാം സാങ്കൽപ്പികമാണെന്നും ദേവജിത് സൈകിയ വ്യക്തമാക്കി. നിലവിൽ ബിസിസിഐയുടെ ശ്രദ്ധ ഐപിഎല്ലിലും, വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും, പുരുഷ-വനിതാ ടീമുകളുടെ മത്സരങ്ങളിലും മാത്രമാണ്. രാവിലെ മുതൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല. ഏഷ്യ കപ്പുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും ഒരു തലത്തിലും നടത്തിയിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.



നിലവിലെ ഏഷ്യ കപ്പ് ജേതാക്കളാണ് ഇന്ത്യ. ശ്രീലങ്കയിൽ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായിരുന്നു. പാകിസ്ഥാന് സെമിയിൽ പോലും യോഗ്യത നേടാനായിരുന്നില്ല.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com