എറിയാട് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്
തൃശൂർ കൊടുങ്ങല്ലൂർ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. എറിയാട് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ പാലക്കപ്പറമ്പിൽ സന്തോഷിൻ്റെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു. കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെയായിരുന്നു അപകടം.
ALSO READ: വടകരയിൽ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു
വെള്ളിയാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം. രാത്രിയിൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. വഞ്ചി മറിഞ്ഞതോടെ രണ്ട് പേരെയും കാണാതാവുകയായിരുന്നു. ശക്തമായ അടിയൊഴുക്കുള്ള മേഖലയായതിനാൽ തിരച്ചലും ദുർഘടമായിരുന്നു.