വിവാഹിതയായിരിക്കുമ്പോൾ വിവാഹ വാഗ്ദാനം നൽകിയെന്ന് പറയുന്നത് തന്നെ വലിയ പൊരുത്തക്കേടാണെന്നും കോടതി വ്യക്തമാക്കി
വിവാഹിതയായ സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകി മറ്റൊരാൾ പീഡിപ്പിച്ചെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹിതയായിരിക്കുമ്പോൾ വിവാഹ വാഗ്ദാനം നൽകിയെന്ന് പറയുന്നത് തന്നെ വലിയ പൊരുത്തക്കേടാണെന്നും കോടതി വ്യക്തമാക്കി. വിവാഹം ചെയ്യാമെന്ന് പറഞ്ഞ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ചൂണ്ടിക്കാട്ടി യുവതി പൂനെ പൊലീസിൽ പരാതി നൽകിയിരുന്നു.
ALSO READ: നേപ്പാൾ പ്രകൃതി ദുരന്തം; 100 ലേറെ പേർ മരിച്ചതായും 64 പേരെ കാണാതായതായും റിപ്പോർട്ട്
വിവാഹിതയായ തന്നോട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി യുവതി മൊഴി നൽകി. എന്നാൽ ഈ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഈ കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനിടയിൽ ആയിരുന്നു ജസ്റ്റിസ് മനീഷ് പിട്ടാലെയുടെ പരാമർശം .