fbwpx
നേപ്പാൾ പ്രകൃതി ദുരന്തം; 100 ലേറെ പേർ മരിച്ചതായും 64 പേരെ കാണാതായതായും റിപ്പോർട്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Sep, 2024 02:10 PM

കാഠ്മണ്ഡുവിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിയും ഇൻ്റർനെറ്റും ഇല്ലാത്ത അവസ്ഥയിലായിരുന്നു

WORLD


നേപ്പാളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 100 ലേറെ  പേർ മരിച്ചതായും 64 പേരെ കാണാതായതായും റിപ്പോർട്ട്. 1970 ‌ന് ശേഷം ഇപ്പോൾ ഉണ്ടായ ഏറ്റവും ഉയർന്ന മഴയ്ക്ക് ശേഷം മരണസംഖ്യ ഉയരുമെന്ന് അധികൃതർ പറഞ്ഞു. കാഠ്മണ്ഡുവിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിയും ഇൻ്റർനെറ്റും ഇല്ലാത്ത അവസ്ഥയിലായിരുന്നു.

നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. ദുരന്തബാധിത മേഖലകളിൽ തെരച്ചിലും രക്ഷാദൗത്യവും പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച മുതൽ 24 മണിക്കൂറിനുള്ളിൽ കാഠ്മണ്ഡു താഴ്‌വരയിൽ 240 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി രാജ്യത്തിൻ്റെ കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.

ALSO READ: പിടിവിടാതെ ഹെലീൻ; അമേരിക്കയിൽ വിവിധയിടങ്ങളിലായി 64 മരണം

1970 ന് ശേഷം തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരിൽ 34 പേരെങ്കിലും കാഠ്മണ്ഡുവിലുള്ളവരാണെന്ന്  ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം തിവാരി പറഞ്ഞു. സൈന്യം ഉൾപ്പെടെ രാജ്യത്തെ എല്ലാ സുരക്ഷാ സേനകളോടും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. കാഠ്മണ്ഡുവിനെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ ഉൾപ്പെടെ മൂന്ന് ഹൈവേകൾ മണ്ണിടിച്ചിലിൽ തടസപ്പെട്ടിരിക്കുകയാണ്. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് റോഡുകൾ തുറക്കാൻ ശ്രമം നടക്കുന്നതായും തിവാരി പറഞ്ഞു. കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായതിനാൽ സർക്കാർ രാജ്യത്തുടനീളം വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിരുന്നു.

ALSO READ: 'റിംഗ് ഓഫ് ഫയർ'; വാർഷിക സൂര്യഗ്രഹണം കാത്ത് ശാസ്ത്ര ലോകം


ഹൈവേകളിൽ രാത്രിയിൽ ബസുകളിൽ  യാത്ര ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. സുരക്ഷാ സേനയ്ക്ക് കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൻ്റെ ആഘാതങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേഷ് ലേഖക് മാധ്യമപ്രവർത്തകരോട് പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ജനങ്ങളെ രക്ഷിക്കാനും ദുരിതബാധിതരെ സഹായിക്കാനുമാണ് ഇപ്പോൾ സർക്കാർ മുൻഗണന നൽകുന്നതെന്ന് ലേഖക് വ്യക്തമാക്കി. വീടുകൾ മുങ്ങിയതോടെ ഹെലികോപ്‌റ്ററിൻ്റെ സഹായത്തോടെ അവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.


Also Read
user
Share This

Popular

KERALA
KERALA
മെസിയുടെ വരവ്: സ്വർണ വ്യാപാര മേഖലയിൽ നിന്ന് കോടികള്‍ പിരിച്ചു; ആദ്യ സ്പോണ്‍സര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി