രണ്ടാനമ്മ എന്നാൽ നെഗറ്റീവ് ഫീലോ?; എങ്കിൽ ബോണസ് മോം ആയാലോ ?

ബോണസ് മോം എന്ന് പറയുമ്പോൾ അമ്മയെപ്പോലെ ആകുന്നതിനൊടൊപ്പം തന്നെ സ്വതന്ത്ര വ്യക്തി എന്ന തോന്നലുമുണ്ടാകുന്നു. ഭർത്താവിന്റെ മുൻഭാര്യയിലുണ്ടായ കുഞ്ഞുങ്ങളെ വളരെ സ്നേഹത്തോടെ, ശ്രദ്ധയോടെ പരി​ഗണിക്കുന്ന സ്ത്രീകളെയാണ് പൊതുവെ ബോണസ് മോം എന്ന് വിളിക്കുന്നത്.
രണ്ടാനമ്മ എന്നാൽ നെഗറ്റീവ് ഫീലോ?; എങ്കിൽ ബോണസ് മോം ആയാലോ ?
Published on


രണ്ടാനമ്മ എന്ന പറയുമ്പോൾ തന്നെ ഒരു നെഗറ്റീവ് ഫീലാണ് പലർക്കും. കുറ്റം പറയാൻ പറ്റില്ല. കഥകളിലും, സിനിമകളിലും, സീരിയലുകളിലും എന്തിന് പലപ്പോഴും യഥാർഥ ജീവിതത്തിൽ വരെ വില്ലത്തികളായ രണ്ടാനമ്മമാർ ഒരുപാടുണ്ട്. അതൊക്കെ കണ്ടും കേട്ടും വളർന്നവർക്ക് രണ്ടാനമ്മ എന്ന പറയുമ്പോൾ ഒരു പ്രശ്നം തോന്നുക സ്വാഭാവികമാണ്.

അത്തരമൊരു നെഗറ്റീവ് ഫീലും, പ്രശ്നങ്ങളുമൊക്കെ മറികടക്കാൻ മറ്റൊരു പ്രയോഗമാണ് ആളുകൾ ഉപയോഗിക്കുന്നത്. അതാണ് ബോണസ് മോം. സമീപകാലത്തായി ഈ വാക്ക് വളരയധികം ചർച്ചയായിട്ടുണ്ട്. കുട്ടിയുടെ അമ്മയെ മാറ്റി പുതിയ ഒരു അമ്മ, അല്ലെങ്കിൽ സ്വന്തം അമ്മയ്ക്കു പുറമേ മറ്റൊരു അമ്മ എന്നതിന് പകരം കുട്ടികളുടെ വളർച്ചയിൽ പങ്കുവഹിക്കുന്ന അമ്മയുടെ സ്ഥാനത്തുള്ള ഒരു വ്യക്തി എന്നതാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

അതുകൊണ്ടു തന്നെ ബോണസ് മോം എന്ന് പറയുമ്പോൾ അമ്മയെപ്പോലെ ആകുന്നതിനൊടൊപ്പം തന്നെ സ്വതന്ത്ര വ്യക്തി എന്ന തോന്നലുമുണ്ടാകുന്നു. ഭർത്താവിന്റെ മുൻഭാര്യയിലുണ്ടായ കുഞ്ഞുങ്ങളെ വളരെ സ്നേഹത്തോടെ, ശ്രദ്ധയോടെ പരി​ഗണിക്കുന്ന സ്ത്രീകളെയാണ് പൊതുവെ ബോണസ് മോം എന്ന് വിളിക്കുന്നത്.

പെറ്റമ്മയുടെ അത്രയൊന്നും സ്നേഹം കാണിക്കാത്ത, കുട്ടികളെ ശ്രദ്ധിക്കാത്ത, ദുഷ്ടയായ രണ്ടാനമ്മ/ സ്റ്റെപ് മോം കഥാപാത്രങ്ങളെ ആലോചിച്ച് ടെൻഷനാകുന്നവർക്ക് ആശ്വാസമാണ് ബോണസ് മോം. ആ പ്രയോഗം തന്നെ പിരിമുറുക്കം കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. നല്ലത്, അധികം തുടങ്ങിയ അർത്ഥങ്ങളോടെയാണ് ഇവിടെ ബോണസ് എന്ന പദം ഉപയോ​ഗിക്കുന്നത്.

എന്നു മുതലാണ് ബോണസ് മോം പ്രയോഗം നിലവിൽ വന്നതെന്ന് ചോദിച്ചാൽ അതിന് കൃത്യമായ മറുപടിയില്ല. 1990, 2000 കാലഘട്ടങ്ങളിൽ വിവാഹമോചനങ്ങൾ കൂടുകയും അതൊരു സാധാരണ കാര്യമായി മാറുകയും ചെയ്യുന്ന സമയത്താവണം ഇത്തരം ഒരു പദത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത് എന്നാണ് കരുതുന്നത്.


പോപ്പുലർ കൾച്ചറും സോഷ്യൽ മീഡിയയും എല്ലാം ഈ വാക്കിന് കൂടുതൽ പ്രചാരണം കിട്ടാൻ കാരണമായിത്തീർന്നിട്ടുണ്ടാകണം. സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും എല്ലാം സ്വന്തം കുടുംബത്തിലെ ഇത്തരം സാഹചര്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതിന് വേണ്ടി ബോണസ് മോം എന്ന പദം ഉപയോ​ഗിച്ചത് അതിൻ്റെ സ്വീകാര്യത വർധിപ്പിച്ചിതാകാം. ഏതായാലും ബോണസ് മോം ഇപ്പോൾ ട്രെൻ്റിംഗാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com