കാളയെ കാട്ടാന കുത്തിക്കൊന്നു; സംഭവം അട്ടപ്പാടി പാലൂർ ആനക്കട്ടി ഊരിൽ

മേയാൻ വിട്ട കാളയെ കാണാതായപ്പോൾ തിരഞ്ഞു പോയപ്പോഴാണ് ഊരിന് സമീപം കാളയുടെ ജഡം കണ്ടെത്തിയത്
കാളയെ കാട്ടാന കുത്തിക്കൊന്നു; സംഭവം അട്ടപ്പാടി പാലൂർ ആനക്കട്ടി ഊരിൽ
Published on
Updated on

പാലക്കാട് അട്ടപ്പാടി ആനക്കട്ടി ഊരിൽ മേയാൻ വീട്ടിരുന്ന കാളയെ കാട്ടാന കുത്തിക്കൊന്നു. ബാലൻ എന്നയാളുടെ കാളയെയാണ് കാട്ടാന കുത്തി കൊന്നത്. മേയാൻ വിട്ട കാളയെ കാണാതായപ്പോൾ തിരഞ്ഞു പോയപ്പോഴാണ് ഊരിന് സമീപം കാളയുടെ ജഡം കണ്ടെത്തിയത്.

കാട്ടാനയുടെ അക്രമണത്തിലാണ് കാള ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. 6 ആനകൾ അടങ്ങുന്ന കൂട്ടം സ്ഥലത്ത് തമ്പടിക്കുന്നത് പതിവാണെന്ന് ഊരുവാസികൾ പറഞ്ഞു.

News Malayalam 24x7
newsmalayalam.com