fbwpx
സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചരണ വീഡിയോ; ഹാക്ക് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Nov, 2024 02:33 PM

ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ച കെ.പി. ഉദയഭാനു രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ചു

KERALA


പാലക്കാട് നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചരണ വീഡിയോ സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ. വീഡിയോ വന്നതിനുപിന്നാലെ വിശദീകരണവുമായി ജില്ലാ സെക്രട്ടറി രംഗത്തുവന്നു. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നും എസ്പിക്ക് പരാതി നൽകുമെന്നും പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അറിയിച്ചു.

'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് സിപിഎം പേജില്‍ പോസ്റ്റ് വന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ രാത്രി തന്നെ പോസ്റ്റ് നീക്കം ചെയ്തു. 2013 മാര്‍ച്ച് 29ന് ആരംഭിച്ച പേജിന് 63,000 ഫോളോവേഴ്സ് ഉണ്ട്. പേജിന്‍റെ അഡ്മിന്‍ പാനലില്‍ ആരൊക്കെയുണ്ടെന്ന് കൃത്യമായ വിവരങ്ങളില്ല. 

Also Read: എന്‍. പ്രശാന്ത് വഞ്ചനയുടെ പര്യായം; യുഡിഎഫിനു വേണ്ടി രാഷ്ട്രീയ ഗൂഢാലോചന നടത്തി: ജെ. മെഴ്‌സിക്കുട്ടിയമ്മ

ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ച കെ.പി. ഉദയഭാനു രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ചു. രാഹുൽ വ്യാജ കാർഡ് ഉണ്ടാക്കി പ്രസിഡന്‍റായ ആളാണ്. സ്വന്തം വീടിരിക്കുന്ന വാർഡിൽ പോലും രാഹുൽ നിന്നാൽ ജയിക്കില്ലെന്നും രാഹുൽ ഒരു നേതാവല്ലെന്നുമായിരുന്നു ഉദയഭാനുവിന്‍റെ പരിഹാസം.

NATIONAL
തമിഴ്‌നാട് ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം; 7 മരണം
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?