കാർ പിറകോട്ട് എടുക്കുന്നതിന് ഇടയിൽ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു
കോഴിക്കോട് രാമനാട്ടുകരയിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. കാർ പിറകോട്ട് എടുക്കുന്നതിന് ഇടയിൽ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കാട്ടിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലതക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം 5.30നായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സ്നേഹലതയെ രക്ഷപ്പെടുത്തിയത്.