fbwpx
സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും; ബിജെപിയിലെ ആഭ്യന്തര കലഹത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം
logo

Posted : 27 Nov, 2024 09:42 AM

പാലക്കാട് നഗരസഭ കൗൺസിലർമാരുടെ പരസ്യ പ്രതികരണത്തിൽ വേഗത്തിലുള്ള നടപടി വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലവിലെ തീരുമാനം

KERALA


സംസ്ഥാനത്തെ ബിജെപിയിലെ ആഭ്യന്തര കലഹത്തിൽ ഇടപെടലുമായി കേന്ദ്ര നേതൃത്വം. സംസ്ഥാന നേതാക്കളുമായി ചർച്ച നടത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇടഞ്ഞു നിൽക്കുന്ന നഗരസഭ ജനപ്രതിനികളുമായും ചർച്ചകൾ നടത്തും. പാലക്കാട് നഗരസഭ കൗൺസിലർമാരുടെ പരസ്യ പ്രതികരണത്തിൽ വേഗത്തിലുള്ള നടപടി വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലവിലെ തീരുമാനം. നടപടിയെടുത്താൽ ചില കൗൺസിലർമാർ പാർട്ടി വിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒൻപത് കൗൺസിലർമാരെ സന്ദീപ് വാര്യർ ബന്ധപ്പെട്ടതായും നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് വന്നശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.


ALSO READ: ബിജെപി വിട്ട കെ.പി. മധുവിന് കോണ്‍ഗ്രസിലേക്ക് ക്ഷണവുമായി സന്ദീപ് വാര്യ‍ർ


ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഗ്രൂപ്പ് സമവാക്യം മാറുകയാണ്. വി. മുരളീധരന്‍ പക്ഷത്ത് കടുത്ത ഭിന്നതയാണുള്ളത്. പാലക്കാട്ടെ തോൽവിക്ക് പിന്നിൽ വി. മുരളീധരനാണെന്നാണ് സുരേന്ദ്രനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. മുരളീധരന്‍റേത് സംസ്ഥാന പ്രസിഡൻറ് ആകാനുള്ള നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്. കേരള നിയമസഭയിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിക്ക്, പാലക്കാട് കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ പാലക്കാട്ടെ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. 2016ൽ 40,000 വോട്ടിന് മുകളിൽ നേടി പാർട്ടിയെ ആദ്യമായി രണ്ടാം സ്ഥാനത്തെത്തിച്ച ശോഭ സുരേന്ദ്രൻ ഇത്തവണ മത്സരിച്ചിരുന്നെങ്കിൽ വിജയം ഉറപ്പാണെന്ന് തന്നെ നേതാക്കൾ കരുതുന്നു.

ശോഭയ്ക്ക് തടയിട്ടത് കെ. സുരേന്ദ്രനാണെന്ന് സൂചിപ്പിച്ചാണ് ഇപ്പോഴുയരുന്ന വിമർശനം. ക്രൗഡ് പുള്ളറായ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് തുടക്കം മുതൽ ആവശ്യമുന്നയിച്ച ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജനടക്കം കെ. സുരേന്ദ്രനെ ലക്ഷ്യമിട്ട് രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ദ്രവിച്ച മേൽക്കൂരയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നായിരുന്നു ശിവരാജൻ്റെ പക്ഷം. ശോഭ സുരേന്ദ്രനോ, കെ സുരേന്ദ്രനോ, മുരളീധരനോ മത്സരിച്ചിരുന്നെങ്കിൽ ചരിത്രം മാറുമായിരുന്നു എന്നും എന്‍. ശിവരാജന്‍ പറഞ്ഞിരുന്നു. ശിവരാജന് പിന്നാലെ തോൽവിയുടെ പഴി മുഴുവൻ കെ. സുരേന്ദ്രൻ്റെ തലയിൽ ചാരിയായിരുന്നു മുന്‍ കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെയും പ്രതികരണം.

KERALA
പ്രസവാചാരങ്ങൾ അമ്മമാർക്ക് ഭാരമാകുന്നോ?
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത