"ശരിഅത്ത് പ്രകാരം നിയമവിരുദ്ധം"; അഫ്ഗാനിസ്ഥാനിൽ ചെസ്സിന് വിലക്ക്

"ശരിഅത്ത് പ്രകാരം നിയമവിരുദ്ധം"; അഫ്ഗാനിസ്ഥാനിൽ ചെസ്സിന് വിലക്ക്

അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക ഇനങ്ങളേയും നിയന്ത്രിക്കുന്നത് താലിബാന്‍റെ കായിക ഡയറക്ടറേറ്റാണ്.
Published on


അഫ്ഗാനിസ്ഥാനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ സർക്കാർ. ശരിഅത്ത് നിയമപ്രകാരം ചൂതാട്ടമായാണ് താലിബാൻ കണക്കാക്കുന്നത്. താലിബാൻ ഈ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് അഫ്ഗാനിസ്ഥാൻ്റെ കായിക വകുപ്പ് വക്താവ് അത്താൽ മഷ്വാനി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക ഇനങ്ങളേയും നിയന്ത്രിക്കുന്നത് താലിബാന്‍റെ കായിക ഡയറക്ടറേറ്റാണ്.



കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സദാചാര സംരക്ഷണവും ദുഷ്പ്രവൃത്തി നിരോധനവും അനുസരിച്ച് ചെസ് ചൂതാട്ടമാണെന്നാണ് സർക്കാരിൻ്റെ വിശദീകരണം. ചെസ്സുമായി ബന്ധപ്പെട്ട് ചില മതപരമായ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കും വരെ അഫ്ഗാനിൽ ചെസ് നിരോധനം തുടരുമെന്നും കായിക വകുപ്പ് വക്താവ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിസ്ഥാനിൽ താലിബാൻ സമീപ കാലത്തായി മറ്റു കായിക ഇനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് കായികരംഗത്ത് പങ്കെടുക്കുന്നതിന് പൂർണമായും വിലക്കുണ്ട്. കഴിഞ്ഞ വർഷം മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) പോലുള്ള ഫ്രീ ഫൈറ്റിങ് പ്രൊഫഷണൽ മത്സരങ്ങളും താലിബാൻ നിരോധിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com