കോച്ച് ഹാൻസി ഫ്ലിക്കിന് കീഴിൽ റയൽ മാഡ്രിഡുമായി കളിച്ച നാല് എൽക്ലാസിക്കോ പോരാട്ടങ്ങളിലും ജയം നേടിയാണ് ബാഴ്സ മിന്നിത്തിളങ്ങുന്നത്.
സ്പാനിഷ് ലീഗായ ലാലിഗയിൽ കിരീടത്തോടടുത്ത് ബാഴ്‌സലോണ. ഞായറാഴ്ച നടന്ന എൽക്ലാസിക്കോയിൽ റയലിനെ മൂന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചാണ് ബാഴ്സലോണ കരുത്ത് കാട്ടിയത്. കോച്ച് ഹാൻസി ഫ്ലിക്കിന് കീഴിൽ റയൽ മാഡ്രിഡുമായി കളിച്ച നാല് എൽക്ലാസിക്കോ പോരാട്ടങ്ങളിലും ജയം നേടിയാണ് ബാഴ്സ മിന്നിത്തിളങ്ങുന്നത്. ജയത്തോടെ റയലുമായുള്ള ലീഡ് ഏഴായി ബാഴ്‌സലോണ ഉയർത്തി.
ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ (5, 14, 70) ഹാട്രിക്കുമായി തിളങ്ങിയിട്ടും ചിരവൈരികൾക്കെതിരെ ജയമുറപ്പിക്കാൻ റയലിന് സാധിച്ചില്ല. ജേതാക്കൾക്കായി ബ്രസീലിയൻ സൂപ്പർ താരം റാഫിഞ്ഞ (34, 45) ഇരട്ട ഗോളുകൾ നേടി.
സ്പാനിഷ് വണ്ടർ കിഡ് ലാമിനെ യമാലും (32) ഒരു ഗോൾ കണ്ടെത്തി. 19ാം മിനിറ്റിൽ എറിക് ഗാര്‍സിയയിലൂടെയാണ് ബാഴ്‌സ ഗോൾവേട്ട തുടങ്ങിവെച്ചത്.
അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി. വെസ്റ്റ് ഹാമിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡ് തോറ്റു. ചെൽസിക്കും ടോട്ടനത്തിനും ഇന്നലെ ഞെട്ടിക്കുന്ന തോൽവിയായിരുന്നു ഫലം. മറ്റൊരു സൂപ്പർ പോരാട്ടത്തിൽ ലിവർപൂളിനെ ആഴ്സനൽ സമനിലയിൽ തളച്ചു.
ALSO READ: ചാംപ്യൻസ് ലീഗ് സെമിയിൽ ബാഴ്സയെ വിറപ്പിച്ചു; ആരാണ് ഡെൻസൽ ഡംഫ്രൈസ്?