മണിപ്പൂർ കലാപം; സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

സംസ്ഥാനത്തെ എല്ലാ എംഎൽഎമാരെയും വിളിച്ചു ചേർത്താണ് യോഗം സംഘടിപ്പിച്ചത്
മണിപ്പൂർ കലാപം; സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്
Published on

മണിപ്പൂർ കലാപത്തെ തുടർന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. സംസ്ഥാനത്തെ എല്ലാ എംഎൽഎമാരെയും വിളിച്ചു ചേർത്താണ് യോഗം സംഘടിപ്പിച്ചത്. കൂടാതെ കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ രണ്ട് പേരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം.

മെയ്‌തി സമുദായത്തിൽ നിന്നുള്ള തട്ടിക്കൊണ്ടു പോയ രണ്ട് പേർ മുഖ്യമന്ത്രിയോട് "ഞങ്ങളുടെ ജീവൻ രക്ഷിക്കൂ" എന്ന് അഭ്യർഥിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. തട്ടിക്കൊണ്ടു പോയവർ നിരവധി ഡിമാൻ്റുകൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നും അത് അംഗീകരിച്ചു കൊണ്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഇത്തരം ഹീനമായ പ്രവൃത്തികളെ ഞങ്ങൾ അപലപിക്കുന്നുവെന്നും തട്ടിക്കൊണ്ടു പോയ ഇരകളുടെ സുരക്ഷിതമായ മോചനത്തിനായി സർക്കാർ പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി സമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. ഒയിനാം തോയ്തോയ് സിംഗ്, തോക്‌ചോം തൊയ്തോയ്ബ സിംഗ് എന്നീ രണ്ട് പേരെയാണ് കാണാതായത്. തട്ടിക്കൊണ്ടുപോയവരോട് പരിക്കേൽക്കാതെ വിട്ടയക്കണമെന്ന് അവരുടെ മാതാപിതാക്കൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com