സംസ്ഥാനം എങ്ങനെ നീങ്ങണം എന്നത് നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നെന്നും ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് മന്ത്രിസഭാ യോഗം ചേരുക. സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.
സംഘർഷത്തിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഭദ്രതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന് പോറലുണ്ടാകുന്നു. രാജ്യം എങ്ങോട്ടേക്കാണ് പോകുന്നതെന്ന് സംശയിക്കപ്പെടുന്ന സമയമാണിതെന്നായിരുന്നു പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അയൽരാജ്യങ്ങളുമായി നല്ല ബന്ധം വേണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നു. രാജ്യം ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ നമ്മളും അതിന്റെ ഭാഗമായി നിൽക്കണം. സംസ്ഥാനം എങ്ങനെ നീങ്ങണം എന്നത് നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നെന്നും ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ഇന്ത്യ-പാക് സംഘർഷം: അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്ക് സഹായം; കൺട്രോൾ റൂം തുറന്ന് കേരളം
അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് കൺട്രോൾ റൂം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സർക്കാർ അറിയിച്ചു. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.
സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in.
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)