ജോലിസ്ഥലത്ത് ഉറക്കം, മൂത്രമൊഴിച്ചത് ഭക്ഷണപ്പാത്രത്തിൽ; പൊലീസ് നായയുടെ ബോണസ് കട്ട് ചെയ്തു

അടുത്തിടെയായി ഫുസായ് ചില അച്ചടക്ക ലംഘനങ്ങൾ കാണിച്ചതിനാൽ ഭക്ഷണസാധനങ്ങൾ തിരികെ എടുക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ജോലിസ്ഥലത്ത് ഉറക്കം,  മൂത്രമൊഴിച്ചത് ഭക്ഷണപ്പാത്രത്തിൽ;  പൊലീസ് നായയുടെ ബോണസ് കട്ട് ചെയ്തു
Published on

ജോലിസ്ഥലത്ത് ഉറങ്ങുന്നത് ശരിയല്ല നടപടിയുണ്ടാവുകയും ചെയ്യും. ചിലപ്പോ ഒരു വാണിംഗ് നൽകി വിടുകയായിരിക്കും സാധാരണ ചെയ്യുക. ആവർത്തിച്ചാൽ മാത്രമേ പ്രശ്നമാകൂ. എന്നാൽ ജോലിസ്ഥലത്ത് ഉറങ്ങിയതിന് ബോണസ് തന്നെ കട്ട് ചെയ്താലോ?.അതും മനുഷ്യനല്ല നായക്കാണ് ഈ ഗതി വന്നത്. അതെ ചൈനയിലെ പൊലീസ് നായയ്ക്കാണ് തൻ്റെ ബോണസ് നഷ്ടമായത്.

ചൈനയിലെ ആദ്യത്തെ കോർഗി പൊലീസ് നായ ആയി അറിയപ്പെടുന്ന ഫുസായ്ക്കാണ് അച്ചടക്ക ലംഘനത്തെ തുടർന്ന് ബോണസ് നഷ്ടമായത്.ജോലിസ്ഥലത്ത് ഉറങ്ങുകയും ഭക്ഷണം കഴിക്കാൻ നൽകിയ പാത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതിനാണ് നടപടി.

അടുത്തിടെയായി ഫുസായ് ചില അച്ചടക്ക ലംഘനങ്ങൾ കാണിച്ചതിനാൽ ഭക്ഷണസാധനങ്ങൾ തിരികെ എടുക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വൈറലായി.

അതോടെ ഫുസായിയുടെ നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. അവൻ്റെ ബോണസ് തിരികെ നൽകണമെന്ന ആവശ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

2023 ഓഗസ്റ്റ് 28-ന് ജനിച്ച കനൈൻ കോപ്പ് ആയ ഫുസായ് വടക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ വെയ്ഫാങ്ങിലെ പോലീസ് നായ പരിശീലന കേന്ദ്രത്തിൽ എന്നാണ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് നാലുമാസം പ്രായമുള്ളപ്പോൾ 2024 ജനുവരിയിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തൽ വിദഗ്ധനായി ജോലി ആരംഭിച്ചു. എന്നാണ് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.


എപ്പോഴും പുഞ്ചിരിക്കുന്ന ഫുസായിയുടെ മുഖഭാവവും ചെറിയ കാലുകളോടു കൂടിയ ശരീര പ്രകൃതിയുമായിരുന്നു നെറ്റിസൺമാരെ ആകർഷിച്ചു.സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലുള്ള പ്രാവീണ്യവും കൂടിയായതോടെ ആരാധകരുടെ എണ്ണം കൂടുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com