സിനിമ നയരൂപീകരണ സമിതിയില്‍ ആവശ്യത്തിന് അംഗങ്ങള്‍ ഇല്ലാത്തതും കോണ്‍ക്ലേവ് നീട്ടിവെക്കാന്‍ കാരണമാണ്
സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കോണ്‍ക്ലേവ് നവംബര്‍ 23ന് നടക്കാന്‍ സാധ്യതയില്ല. പ്രശ്‌നങ്ങളില്‍ തീരുമാനം ഉണ്ടാകുന്നത് വരെ കോണ്‍ലൈവ് നീട്ടിവെക്കാനാണ് ആലോചന. സിനിമ നയരൂപീകരണ സമിതിയില്‍ ആവശ്യത്തിന് അംഗങ്ങള്‍ ഇല്ലാത്തതും കോണ്‍ക്ലേവ് നീട്ടിവെക്കാന്‍ കാരണമാണ്. മറ്റൊരു തീയതി ഉടന്‍ തന്നെ തീരുമാനിക്കും.
ALSO READ : തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം; നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്
അതേസമയം സിനിമ നയം രൂപവത്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിശ്ചയിച്ച പത്തംഗസമിതി പുനസംഘടിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണിത്. നടന്‍ മുകേഷിനെതിരെ ആരോപണമുള്ളതിനാല്‍ മുകേഷിനെ സമിതിയില്‍ നിന്നൊഴിവാക്കും. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെയും സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുണ്ട്.