
ഒരു ലജ്ജയുമില്ലാതെ മാധ്യമ പ്രവർത്തനത്തിൻ്റെ മാനം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ തകർക്കുന്നതിന് ചില മാധ്യമങ്ങൾ ആയുധം നൽകുകയാണ്. ഇക്കാര്യം ജനം ചർച്ച ചെയ്യണമെന്ന് കരുതിയാണ് ഇപ്പോൾ കണക്കുകൾ നിരത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിനെതിരായ വ്യാജവാർത്ത നൽകുക മാത്രമല്ല, ജനങ്ങൾക്ക് ഉപകാരപ്രദമായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത പോലും തകർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. അവർക്ക് വിമർശിക്കും മുമ്പ് കണക്കുകൾ പരിശോധിക്കാമായിരുന്നു.
ദുരിതബാധിതർക്കെതിരായ കടന്നക്രമണമായേ കാണാൻ കഴിയൂ. മെമ്മോറാണ്ടത്തിൽ ആക്ച്വൽസ് കണ്ട് ചെലവാക്കിയതാണെന്ന് ദുർവ്യാഖ്യാനം ചെയ്തു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ചെലവഴിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.