fbwpx
"വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നത് സർക്കാരിൻ്റെ നിശ്ചയദാർഢ്യം കൊണ്ട്; സമുദ്രയുഗത്തിൻ്റെ ഉദയം കാണാന്‍ ലോകം കാത്തിരിക്കുന്നു"
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Apr, 2025 09:55 PM

പുതിയ കരാർ പ്രകാരം 2034 മുതൽ വരുമാനം ലഭിച്ച് തുടങ്ങും. 2028നകം എല്ലാ നിർമാണവും പൂർത്തിയാകും. തുറമുഖം തുറക്കുന്നതോടെ കേരളത്തിൽ വലിയ വാണിജ്യ വ്യവസായിക വളർച്ച ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറ‍‍ഞ്ഞു

KERALA


പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകാൻ കേന്ദ്ര സ‍ർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അ‍ർപ്പിക്കുന്നുവെന്നും മലയാളി ഉള്ളത് ദുഃഖം വർധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആപദ്‌ഘട്ടത്തിൽ ആരതി കാണിച്ച ധൈര്യം മാതൃകാപരമാണ്. ഭീകരവാദവും വർഗീയതയും മതേതരത്വത്തിന്റെ കടക്കൽ കത്തി വെക്കുന്നു. ഇനിയൊരു പഹൽഗാം ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്മരണക്ക് മുന്നിൽ മുഖ്യമന്ത്രി ആദരാഞ്ജലികൾ അറിയിച്ചു. എല്ലാവരെയും ഒരു പോലെ സ്വീകരിക്കുന്ന തുല്യതക്ക് വേണ്ടി നിലകൊണ്ട മാർപ്പാപ്പയുടെ ജീവിതം മാതൃക ആകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ വാർഷികത്തിൽ വലിയ ജനപങ്കാളിത്തമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കൂട്ടർ ബഹിഷ്കരിക്കുമ്പോൾ ജനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. പൊതുവായ വികസനത്തിനൊപ്പം ജനങ്ങൾ അണിചേരുന്നതിന്റെ തെളിവാണിത്. സംസ്ഥാന സര്‍ക്കാര്‍ പത്താം വാര്‍ഷികത്തിലേക്കാണ് നീങ്ങുന്നത്. കേന്ദ്രം ഏർപ്പെടുത്തിയ ധനപ്രതിസന്ധി കണക്കിലെടുത്ത് തന്നെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ദുഷ് പ്രചാരണങ്ങളിലൂടെ സര്‍ക്കാരിനെ ഇല്ലാതാക്കി കളയാം എന്നാണ് ചിലര്‍ കരുതുന്നത്. എന്നാൽ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിലെ വന്‍ ജനപങ്കാളിത്തം ദുഷ്പ്രചാരകര്‍ക്ക് ഉള്ള മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: പുലിപ്പല്ല് കേസ്: റാപ്പർ വേടന് ഉപാധികളോടെ ജാമ്യം


സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോഴാണ് വിഴിഞ്ഞം കമ്മീഷനിങ്ങ് നടക്കുന്നത്. ഇന്ത്യൻ വ്യാപാരത്തിനും ലോജിസ്റ്റിക്സിനും പ്രാധാന്യം നൽകുന്ന പദ്ധതിയാണിത്. ലോക മാരിടൈം ഭൂപടത്തില്‍ കേരളം പ്രധാന സ്ഥാനം നേടുകയാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ. വിഴിഞ്ഞം പോർട്ടിൽ എത്തി നേരിട്ട് വിലയിരുത്തി. ആദ്യ സെമി ഓട്ടമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം. ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്റെ 70 ശതമാനം നടത്തിയിരുന്നത് കൊളംബോ വഴിയാണ്. ഇതിലൂടെ വലിയ നഷ്ടം ഉണ്ടായിരുന്നു. വിഴിഞ്ഞം യാഥാർഥ്യമാകുമ്പോൾ ഇത് അവസാനിക്കും. എൽഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാകുന്നതെന്നും മുഖ്യമന്ത്രി പറ‍‍ഞ്ഞു.

ആകെ പദ്ധതി ചെലവിന്റെ മൂന്നിൽ രണ്ടും വഹിക്കുന്നത് സംസ്ഥാനമാണ്. അഞ്ചര ലക്ഷത്തിൽ അധികം കണ്ടെയ്‌നർ കൈകാര്യം ചെയ്തു. വിജിഎഫ് കരാർ ഒപ്പിട്ടതോടെ ആദ്യഘട്ടത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായി. പദ്ധതിയിൽ 60 ശതമാനത്തിൽ അധികം പണം മുടക്കുന്ന സർക്കാരിന് ലാഭമോ അധികാരമോ ഇല്ലാത്ത കരാർ ആയിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എൽഡിഎഫ് സർക്കാരാണ് സപ്ലിമെന്ററി കരാർ ഒപ്പുവെച്ചത്. 2039ൽ ലാഭവിഹിതം കിട്ടുന്നതായിരുന്നു പഴയ കരാർ. ‌തുറമുഖം തുടങ്ങി 15 വർഷം കഴിഞ്ഞ് മാത്രമേ സംസ്ഥാനത്തിന് ലഭിക്കുമായിരുന്നുള്ളൂ. പുതിയ കരാർ പ്രകാരം 2034 മുതൽ വരുമാനം ലഭിച്ച് തുടങ്ങും. 2028നകം എല്ലാ നിർമാണവും പൂർത്തിയാകും. തുറമുഖം തുറക്കുന്നതോടെ കേരളത്തിൽ വലിയ വാണിജ്യ വ്യവസായിക വളർച്ച ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറ‍‍ഞ്ഞു.


ALSO READ: കണ്ണൂർ പായത്ത് ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവ് അറസ്റ്റിൽ


തുടക്കത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 5000ത്തിൽ അധികം തൊഴിൽ അവസരങ്ങൾ ഇതിലൂടെ നേരിട്ട് ലഭ്യമാകും. സമരങ്ങൾ ഉണ്ടായപ്പോൾ സർക്കാർ നയം വ്യക്തമാക്കി. 1143 കോടി പുനരധിവാസത്തിനായി വിഴിഞ്ഞത്ത് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. എന്തിനെക്കുറിച്ചും ചർച്ച ചെയ്യാം പദ്ധതി നിർത്തിവെക്കില്ല എന്നായിരുന്നു ആ നയം. സമുദ്ര യുഗത്തിന് ഉദയം കാണാന്‍ ലോകം കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിഴിഞ്ഞം ക്രെഡിറ്റ് വിവാദത്തിൽ വിവാദങ്ങൾ സാധാരണമാണെന്നും പദ്ധതി പൂർത്തിയാക്കുകയാണ് പ്രധാനമെന്നും പറഞ്ഞു. ക്രെഡിറ്റ് തർക്കമായി കൊണ്ടുവരേണ്ടതില്ല.  നാടിന്  ആകെയുള്ളതാണ് ക്രെഡിറ്റ്. കല്ലിട്ടു എന്നത് കൊണ്ട് മാത്രം കപ്പൽ ഓടില്ലല്ലോ. കപ്പൽ എത്തുന്ന സ്ഥിതിയിലേക്ക് തുറമുഖം എത്തി. പതിറ്റാണ്ട് നീണ്ട പ്രക്രിയയുടെ സാക്ഷാത്കാരമാണിത്. അത് ക്രെഡിറ്റിന് വേണ്ടിയല്ല. ക്രെഡിറ്റ് ജനങ്ങൾ നൽകും, തർക്കിച്ചു സമയം കളയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ലഹരിക്കെതിരായ സർക്കാരിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് അന്തിമരൂപം നൽകാൻ ഇന്ന് യോഗം ചേർന്നിരുന്നു. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ നാലാംഘട്ട ക്യാമ്പയിൻ ആരംഭിക്കും. സ്‌കൂൾ - കോളേജുകൾക്കാണ് പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുക. സ്‌കൂൾ സമയം കഴിഞ്ഞാൽ പരിസരം നിരീക്ഷിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കും. ലഹരിക്കെതിരെ ഉയരുന്ന പ്രതിരോധം ലോകത്തിന് തന്നെ മാതൃകയാണ്. മയക്കു മരുന്നിന് എതിരെ പഴുതടച്ച ജാഗ്രതയാണ് തീർക്കുന്നത്. ആലപ്പുഴ മണ്ഡലത്തിലെ ലഹരിക്കെതിരെ ജനകീയ കവചം വലിയ മാതൃകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 1500 പേര് പങ്കെടുക്കുന്ന മെഗാ സുമ്പാ ഡാൻസ് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു
Also Read
user
Share This

Popular

WORLD
KERALA
WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു