
വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർധന. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 39 രൂപയാണ് കൂട്ടിയത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
രാജ്യത്ത് ആവശ്യസാധനങ്ങളുൾപ്പെടെയുള്ളവയ്ക്ക് വിലവർധിക്കുന്നതിനിടെയാണ് എണ്ണ കമ്പനികൾ വാണിജ്യ എൽപിജി ഗ്യാസ് സിലണ്ടറുകളുടെ വില വർധിപ്പിച്ചത്. ഇതോടെ ഹോട്ടൽ ഭക്ഷണം ഉൾപ്പെടെയുള്ളവയ്ക്ക് വിലവർധനവിന് ഇടായക്കും.
14 കിലോഗ്രാം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഗാർഹിക പാചകവാതക സിലണ്ടർ വിലയിലും മാറ്റമില്ലാതെ തുടരുന്നു. വിലയിൽ തുടർച്ചയായ കുറവു വരുത്തിയതിനു ശേഷമാണ് വാണിജ്യ സിലണ്ടറിന് വില വർധിപ്പിച്ചത്. കഴിഞ്ഞ ജൂലൈയിൽ 30 രൂപയും, ജൂണിൽ 69.50 രൂപയും, മെയ് മാസത്തിൽ 19 രൂപയുമാണ് കുറച്ചിരുന്നത്.