ചെറുവണ്ണൂർ സ്വദേശി ആദിലിനാണ് പരിക്കേറ്റത്
കോഴിക്കോട് മേപ്പയൂരിൽ പതിനെട്ടുകാരനെ ഷാഡോ പൊലീസ് ആളുമാറി മർദിച്ചെന്ന് ആരോപണം. മർദനത്തിൽ പതിനെട്ടുകാരൻ്റെ കർണപുടം തകർന്നതായി പരാതി. ചെറുവണ്ണൂർ സ്വദേശി ആദിലിനാണ് പരിക്കേറ്റത്. നടപടി ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും മേപ്പയ്യൂർ പൊലീസിനും പരാതി നൽകി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദിലിനെ പിടികൂടി സ്റ്റേഷന് അകത്തു കൊണ്ടുപോയി മര്‍ദ്ദിച്ചത്. മേപ്പയൂര്‍ ടൗണില്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നില്‍ക്കുന്ന സമയത്താണ് മഫ്ത്തിയിലെത്തിയ കളമശേരി പൊലീസ് ആദിലിനെ പിടികൂടിയത്. ആളുമാറിയെന്ന് അറിഞ്ഞതോടെ ക്ഷമ ചോദിച്ച് ആദിലിനെ വിട്ടയച്ചു.
ALSO READ: ലാസ്റ്റ് ഓവർ ത്രില്ലർ; രാജസ്ഥാനെ ഒരു റണ്ണിന് വീഴ്ത്തി കെകെആർ
മേപ്പയ്യൂര്‍ സ്വദേശി സൗരവിനെ കളമശ്ശേരിയില്‍ വെച്ച് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ പ്രതിയെ തേടിയെത്തിയതായിരുന്നു പൊലീസ് സംഘം. കേസിലെ പ്രതിയായ മേപ്പയൂര്‍ സ്വദേശി ഹാഷിറും അദില്‍ ഉണ്ടായിരുന്ന സമയത്ത് ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ എത്തിയതാണ് സംശയത്തിന് ഇട നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.