
എറണാകുളത്ത് എക്സൈസ് ഉദ്യോഗസ്ഥരടങ്ങിയ നാലംഗ സംഘം അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയതായി പരാതി. പൊലീസ് ആണെന്ന് പറഞ്ഞ് തൊഴിലാളികളെ ഭയപ്പെടുത്തി 70,000 രൂപയും നാലു മൊബൈൽ ഫോണുകളും തട്ടിയെടുത്തുവെന്നാണ് പരാതി. സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ അടക്കം മൂന്നുപേർ തടിയിട്ടപറമ്പ് പൊലീസിൻ്റെ പിടിയിലായി.
പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥ്, കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ എടത്തല സ്വദേശി മണികണ്ഠൻ, ബിലാൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.