കോതമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട യാത്രക്കാരാണ് പെരുവഴിയിലായത്
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്‌ആർടിസി ബസ് പുറപ്പെട്ടതായി പരാതി. കോതമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട യാത്രക്കാരാണ് പെരുവഴിയിലായത്.
ALSO READ: കൂരിയാട് ദേശീയപാതയിലെ വിള്ളൽ: കടുത്ത നടപടിയുമായി കേന്ദ്രം; കരാർ കമ്പനിയെ ഡീബാർ ചെയ്തു
10.40ന് പുറപ്പെടുന്ന ബസിനായി 10.25 മുതൽ യാത്രക്കാർ കോതമംഗലം കെഎസ്ആർടിസി സ്റ്റാൻഡിൽ കാത്ത് നിൽക്കുകയായിരുന്നു. നാലോളം യാത്രക്കാരാണ് ബസിനായി സ്റ്റാൻഡിൽ കാത്ത് നിന്നിരുന്നത്. എന്നാൽ, യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ ബസ് പുറപ്പെടുകയായിരുന്നു. തിരുവനന്തപുരത്തേക്ക് പോകേണ്ട യാത്രക്കാർ ഇത്തരത്തിൽ സ്റ്റാൻഡിൽ കുടുങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്.
യാത്രക്കാർക്ക് ബസ് പുറപ്പെടുന്നതിനെ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ല എന്നാണ് യാത്രക്കാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഫോൺ കാളിലൂടെയോ ഏതെങ്കിലും മാർഗത്തിലൂടെയോ ബസ് പുറപ്പെടുന്നതിനെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയില്ല. സാധാരണ കെഎസ്ആർടിസി ബസിൽ സീറ്റ് റിസർവ് ചെയ്യുമ്പോൾ യാത്രക്കാരെ ബസ് എത്തുന്നതിന് അരമണിക്കൂർ മുൻപ് വിളിച്ച് അറിയിക്കേണ്ടതാണ്. എന്നാൽ, അത്തരത്തിൽ യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ല.
ALSO READ: ദേശീയപാതാ നിർമാണത്തിലെ അപാകത; അന്വേഷണത്തിനായി മൂന്നംഗസംഘത്തെ നിയോഗിച്ച് കേന്ദ്രം