fbwpx
പെരിയ കേസ് പ്രതികളുമായി വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്; പങ്കെടുത്തത് കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം
logo

ന്യൂസ് ഡെസ്ക്

Posted : 27 Dec, 2024 09:03 PM

കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജ് ആണ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ടത്.

KERALA

പെരിയ കേസിലെ നാളെ വിധി വരാനിരിക്കെ കേസിലെ പ്രതികളുമായി വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്. കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജ് ആണ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ടത്.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം.ടി അനുസ്മരണ പരിപാടിയിലാണ് അഡ്വ. ബാബുരാജ് പങ്കെടുത്തത്. കേസിലെ പതിനാലാം പ്രതി കെ. മണികണ്ഠന്‍, ഇരുപതാം പ്രതി കെ.വി. കുഞ്ഞിരാമന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.


ALSO READ: മുനമ്പം വഖഫ് വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളെ കബളിപ്പിക്കുന്നു, സ്ഥലം വ്യാജരേഖയുണ്ടാക്കി വിറ്റത് കെപിസിസി സെക്രട്ടറി: പി. രാജീവ്


പള്ളിക്കര ബ്ലോക്ക് ഡിവിഷനിലായിരുന്നു പരിപാടി നടന്നത്. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നെന്നാണ് അഡ്വ. ബാബുരാജിന്റെ വിശദീകരണം.

Also Read
user
Share This

Popular

NATIONAL
NATIONAL
മംഗലാപുരത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം; ബജ്‌റംഗ്ദള്‍ നേതാവിനെ വെട്ടിക്കൊന്നു