ജമ്മു കശ്മീർ മന്ത്രിസഭയിലേക്ക് കോൺഗ്രസ് ഇല്ല..? പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തില്‍ എൻസി 90 നിയമസഭാ സീറ്റുകളിൽ 42 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി
ജമ്മു കശ്മീർ  മന്ത്രിസഭയിലേക്ക് കോൺഗ്രസ്  ഇല്ല..? പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് സൂചന
Published on

ജമ്മു കശ്മീരില്‍ ഒമർ അബ്ദുള്ള മന്ത്രിസഭയില്‍ കോൺഗ്രസ് ഭാഗമാകില്ലെന്ന് സൂചന. പകരം സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകും.  ഇന്നാണ് ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്യുന്നത്.

ചടങ്ങില്‍ ഒമർ അബ്ദുള്ളയ്ക്ക് പുറമെ സക്കീന ഇറ്റൂ, അലി മുഹമ്മദ് സാഗർ, ഹസ്‌നൈൻ മസൂദി, ജാവേദ് റാണ, സൈഫുള്ള മിർ, സുരീന്ദർ ചൗധരി എന്നിവർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിങ്ങനെ  ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

Also Read: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും


നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തില്‍ എൻസി 90 നിയമസഭാ സീറ്റുകളിൽ 42 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നാല് സ്വതന്ത്രർ കൂടി പിന്തുണ അറിയിച്ചതോടെ സീറ്റുകളുടെ എണ്ണം 46 ആയി ഉയർന്നു. ഇതോടെ കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ തന്നെ ഭരിക്കാമെന്ന നിലയിലേക്ക് നാഷണല്‍ കോണ്‍ഫറന്‍സ് എത്തി. പ്യാരെ ലാൽ ശർമ്മ (ഇന്ദർവാൾ), സതീഷ് ശർമ്മ (ചംബ്), ചൗധരി മുഹമ്മദ് അക്രം (സുരങ്കോട്ട്), ഡോ രാമേശ്വർ സിംഗ് (ബാനി) എന്നിവരാണ് എൻസിക്ക് പിന്തുണ നൽകിയ നാല് സ്വതന്ത്രർ.

29 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടിയാണ് ജമ്മു കശ്മീരില്‍ രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് (6), മെഹബൂബ മുഫ്തിയുടെ പിഡിപി (3), സജാദ് ലോണിൻ്റെ പീപ്പിൾ കോൺഫറൻസ്, എഎപി, സിപിഐ (എം) എന്നിവയ്ക്ക് ഓരോ സീറ്റും, ഏഴ് സീറ്റുകളിൽ സ്വതന്ത്രരുമാണ് വിജയിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com