മുതിർന്ന പാർട്ടി നേതാക്കളുടെ യോഗത്തിന് ശേഷം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും പാർട്ടിയുടെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേരയും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
ബിജെപിയുടെ തിരംഗ യാത്രയ്ക്ക് ബദൽ റാലിയുമായി കോൺഗ്രസ്.വിവിധ സംസ്ഥാനങ്ങളിൽ ജയ്‌ഹിന്ദ് സഭ റാലി സംഘടിപ്പിക്കാൻ തീരുമാനം. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് റാലിയിൽ ചോദ്യങ്ങൾ ഉന്നയിക്കും. പ്രധാനമന്ത്രി നിശബ്ദനാകുന്നതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് ജയ്റാം രമേഷ് എംപി പറഞ്ഞു. ഇന്ത്യ- പാക് സംഘർഷത്തിനിടെ വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കുകയും ഓപ്പറേഷൻ നിർത്തിവയ്ക്കുകയും ചെയ്തതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളിൽ പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്താണ് കോൺഗ്രസ് പ്രതിഷേധം.
സൈനിക നടപടി സായുധ സേനയ്ക്കും രാജ്യത്തിനും അവകാശപ്പെട്ടതായിരിക്കെ, സൈനിക നടപടിയെ ഒരു "ബ്രാൻഡ്" ആക്കി മാറ്റാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം. മുതിർന്ന പാർട്ടി നേതാക്കളുടെ യോഗത്തിന് ശേഷം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും പാർട്ടിയുടെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേരയും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
Also read; ആസിഡ് ആക്രമണത്തില്‍ കണ്ണുകള്‍ നഷ്ടപ്പെട്ടു; ഈ മിടുക്കി 12ാം ക്ലാസില്‍ നേടിയത് 95.6% വിജയം
ഇന്ത്യ,പാക് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയും ആവശ്യപ്പെട്ടു.വെടി നിർത്തൽ തീരുമാനം ഉൾപ്പെടെ വിശദമായ ചർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിക്കണം.ടിവിയിലെ പ്രഖ്യാപനങ്ങൾക്ക് പകരം പഹൽഗാമിലെ സുരക്ഷാ വീഴ്ച്ചയാണ് അന്വേഷിക്കേണ്ടതെന്നും കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു.