
മുഖ്യമന്ത്രി ഹിന്ദുവിന് നൽകിയ അഭിമുഖം വിവാദമായ സംഭവത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ കഴിഞ്ഞ എട്ട് വർഷമായി പ്രതിപക്ഷത്തിരിക്കുന്നവരാണ് ഈ അജണ്ട ഉണ്ടാക്കുന്നത്. മുഖ്യമന്ത്രിയെ ബിജെപി അനുകൂലിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണ്. ബിജെപി വിരുദ്ധ മനസുകളിൽ പിണറായി വിജയനെ ന്യൂനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമം. യുഡിഎഫിന്റെ സ്ലീപ്പിങ് പാർട്ണറായി പ്രവർത്തിക്കുകയാണ് ജമാ അത്തെ ഇസ്ലാമി. അവരാണ് പല പ്രചരണങ്ങളും കൊണ്ടുവരുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സ്വര്‍ണ കള്ളക്കടത്തും, ഹവാല ഇടപാടും വഴി സംസ്ഥാനത്ത് എത്തുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും, സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കുമ്പോള്‍ അത് മുസ്ലീം സമുദായത്തിനെതിരായ പ്രവര്‍ത്തനമായി ഈ ശക്തികള്‍ ചിത്രീകരിക്കുകയാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സരോവരം ബയോ പാർക്കിൽ നവീകരണത്തിന് രണ്ട് കോടി 19 ലക്ഷം രൂപയുടെ ഭരണാനുമതി ആയെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കുട്ടികൾക്ക് പാർക്ക്, നടപ്പാത, സെക്യൂരിറ്റി ക്യാബിൻ, ഓപ്പൺ തീയറ്റർ, റയിൻ ഷെൽട്ടർ, കഫറ്റിരിയ എന്നിവ നിർമിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.