fbwpx
മലപ്പട്ടത്തെ സംഘർഷം; യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് സിപിഐഎം, പ്രകോപനമുണ്ടാക്കിയത് സിപിഐഎമ്മെന്ന് കോൺഗ്രസ്
logo

ന്യൂസ് ഡെസ്ക്

Posted : 15 May, 2025 08:53 PM

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടന്ന ആസൂത്രണമാണ് സംഘർഷത്തിന് പിന്നിലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ്.

KERALA


കണ്ണൂർ മലപ്പട്ടത്തെ സംഘർഷത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി CPIMഉം കോൺഗ്രസും. ഗാന്ധി സ്തൂപം തകർത്തത് ഉൾപ്പടെ പ്രകോപനമുണ്ടാക്കിയത് ആണെന്ന് സിപിഐഎം ആണെന്ന് കോൺഗ്രസ്‌ ആരോപിച്ചപ്പോൾ പദയാത്രയുടെ മറവിൽ യൂത്ത് കോൺഗ്രസ്‌ ആസൂത്രിതമായി സംഘർഷമുണ്ടാക്കിയെന്നാണ്സിപിഐഎമ്മിന്റെ ആരോപണം.


സിപിഐഎം ശക്തി കേന്ദ്രമായ മലപ്പട്ടത്ത് മറ്റ് പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്ര്യം CPIM തടയുകയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. ഗാന്ധി സ്തൂപം തകർത്തതും, പദയാത്ര ആക്രമിച്ചതും ഇതിന്റെ ഭാഗമായാണെന്ന് പറഞ്ഞ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് മലപ്പട്ടത്തിന് എന്താണ് പ്രത്യേകതയെന്നും ചോദിച്ചു.


Also Read; അഭിഭാഷകയെ മർദിച്ച കേസ്; അഡ്വ. ബെയ്‌ലിൻ ദാസ് പിടിയിൽ, എല്ലാം കോടതിയിൽ പറയാമെന്ന് പ്രതി


പദയാത്രക്കിടെ മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച് പ്രകോപനം തുടങ്ങിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടന്ന ആസൂത്രണമാണ് സംഘർഷത്തിന് പിന്നിലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് ആരോപിച്ചു.

പദയാത്രയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 75 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അന്വേഷണം നടത്തണം എന്നും ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും CPIM ആവശ്യപ്പെട്ടപ്പോൾ പോലീസ് CPIMന്റെ അക്രമത്തിന് സംരക്ഷണം നൽകുകയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മലപ്പട്ടത്ത് CPIM പ്രതിഷേധ പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. ഒരാഴ്ചയായി നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഗണിച്ച് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.


KERALA
ബാലറ്റ് പേപ്പർ ഇന്നേവരെ തുറന്നുനോക്കിയിട്ടില്ല, തിരുത്തിയിട്ടില്ല; പ്രസ്താവനയിൽ മലക്കംമറിഞ്ഞ് ജി. സുധാകരൻ
Also Read
user
Share This

Popular

KERALA
KERALA
പ്രതി ഒളിവിൽ കഴിഞ്ഞത് സുഹൃത്തിൻ്റെ വീട്ടിൽ, സാഹസികമായി പിന്തുടർന്ന് പൊലീസ്; അഭിഭാഷകയെ മർദിച്ച ബെയിലിൻ ദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി