'പ്രതികരണങ്ങളും പ്രസംഗങ്ങളും പാര്‍ട്ടിക്ക് ബാധ്യതയായി'; സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്ക് പരോക്ഷ വിമര്‍ശനം

'പ്രതികരണങ്ങളും പ്രസംഗങ്ങളും പാര്‍ട്ടിക്ക് ബാധ്യതയായി'; സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്ക് പരോക്ഷ വിമര്‍ശനം

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് പേര് പറയാതെയുള്ള വിമര്‍ശനം
Published on


സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്ക് പരോക്ഷ വിമര്‍ശനം. പ്രതികരണങ്ങളും പ്രസംഗങ്ങളും പാര്‍ട്ടിക്ക് ബാധ്യത ആയെന്ന് പ്രവര്‍ത്തകര്‍. പ്രാദേശിക തലം മുതലുള്ള ബിജെപിയുടെ വളര്‍ച്ച ചെറുക്കണമെന്നും നിര്‍ദേശം.

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് പേര് പറയാതെയുള്ള വിമര്‍ശനം. നേതാക്കളുടെ പ്രസംഗങ്ങളിലെയും പ്രതികരണങ്ങളിലെയും ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് ബാധ്യതയാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ വേണ്ടത്ര ഗുണം ചെയ്യുന്നില്ല. ജില്ലയില്‍ ബിജെപിക്ക് വളര്‍ച്ചയുണ്ടാകുന്നുണ്ട്. പുതിയ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കണമെന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു.

അതേസമയം, സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പൊതു ചര്‍ച്ച നടക്കും. സംഘടന റിപ്പോര്‍ട്ടിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുമുള്ള ചര്‍ച്ചകളും മറുപടിയും ഇന്നുണ്ടാകും. ബിജെപിയുടെ വളര്‍ച്ചയും പ്രസംഗംങ്ങളിലും പ്രതികരണങ്ങളിലും ചില നേതാക്കള്‍ക്ക് ഉണ്ടാകുന്ന ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് ബാധ്യതയാകുന്നതും സമ്മേളനത്തില്‍ ചര്‍ച്ചയായി. പൊളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും സമ്മേളനത്തില്‍ പങ്കെടുക്കും. നാളെയാണ് സമ്മേളനം സമാപിക്കുക.

News Malayalam 24x7
newsmalayalam.com